Categories
kerala

ജോസഫൈനെ ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പിന്തുണച്ചു, തൊട്ടു പിറകെ സി.പി.എം. തീരുമാനം വന്നു

എം.സി.ജോസഫൈനെ പിന്തുണച്ച് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി എ.റഹിം സംസാരിച്ച് അല്‍പം സമയത്തിനകം തന്നെ സി.പി.എം. സംസ്ഥാന സെക്രട്ടറിയേറ്റ് ജോസഫൈനെ രാജി വെപ്പിച്ചത് ഡി.വൈ.എഫ്.ഐ.യെ നാണക്കേടിലാക്കി. വിവാദ സംഭവത്തില്‍ ജോസഫൈന്‍ ക്ഷമ ചോദിച്ചിട്ടുണ്ടെന്നും അവര്‍ ഇനി സ്ഥാനത്തു നിന്നും മാറേണ്ട കാര്യമില്ലെന്നും റഹീം പ്രതികരിച്ചതിനു തൊട്ടു പിറകെയാണ് സി.പി.എം. ജോസഫൈന്റെ നടപടികളെ തള്ളിപ്പറഞ്ഞ് രാജി ആവശ്യപ്പെട്ടത്. സ്വമേധയാ രാജി വെച്ചു എന്നാണ് പുറത്തു പ്രസ്താവിച്ചതെങ്കിലും ക്ഷമാപണം പറഞ്ഞതിലൂടെ പ്രശ്‌നം ഒതുക്കിനിര്‍ത്താമെന്നായിരുന്നു ജോസഫൈന്‍ കരുതിതിയത് എന്നു വേണം കരുതാന്‍. റഹിമിന്റെ പ്രതികരണത്തിനും പിറകില്‍ ഇതേ നിലപാട് ആയിരിക്കണം. എന്നാല്‍ സി.പി.എമ്മിനും ബുദ്ധിജീവികള്‍ക്കും സഹയാത്രികര്‍ക്കും ഇടയില്‍ വലിയ പ്രതിഷേധമാണ് ഉണ്ടായിട്ടുള്ളത് എന്നത് അവഗണിക്കാന്‍ സി.പി.എമ്മിന് കഴിയുമായിരുന്നില്ല. മാത്രമല്ല, കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സ്ത്രീധന മരണങ്ങള്‍ പൊതുവെ സമൂഹത്തിലുണ്ടാക്കിയ രോഷം പാര്‍ടി തിരിച്ചറിയുകയും ചെയ്തു.
സി.പി.എമ്മിന്റെ തീരുമാനം എന്താണെന്നറിയാതെ, സി.പി.എം. യുവജനസംഘടനയുടെ ഉന്നത നേതാവ് മറിച്ച് പ്രതികരിച്ചത് സമൂഹത്തില്‍ വലിയ അവമതിപ്പാണ് ഉണ്ടാക്കിയത്. പ്രതിപക്ഷ നേതാവ് ഉള്‍പ്പെടെയുള്ളവര്‍ ഡി.വൈ.എഫ്.ഐ.നിലപാടിനെതിരെ രംഗത്തു വരികയും ചെയ്തിരുന്നു.

Spread the love
English Summary: RESPONSE OF DYFI STATE SECRETARY BROUGHT STRONG CRITICISM ON JOSEPHINE ISSUE

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick