Categories
latest news

രവിശങ്കര്‍ പ്രസാദിനെതിരെ പരാതി നല്‍കിയത് സോണി മ്യൂസിക് കമ്പനിയെന്ന് സൂചന, എ.ആര്‍.റഹ്മാന്റെ പ്രശസ്ത ഗാനം മന്ത്രി പകര്‍ത്തിയെന്ന് കുറ്റം

എ.ആര്‍.റഹ്മാന്റെ പ്രശസ്ത ഗാനം പാട്ട് ‘മാ തുഝെ സലാം’ മന്ത്രി പകര്‍ത്തിയെന്ന് കുറ്റം

Spread the love

കേന്ദ്ര ഐ.ടി. മന്ത്രി രവിശങ്കര്‍ പ്രസാദ് അമേരിക്കയിലെ ഡിജിറ്റല്‍ കോപ്പിറൈറ്റ് നിയമം ലംഘിച്ചുവെന്നാരോപിച്ച് ട്വിറ്റര്‍ ഒരു മണിക്കൂര്‍ നേരം മന്ത്രിയുടെ അക്കൗണ്ട് മരവിപ്പിച്ച സംഭവത്തില്‍ ഒരു പ്രധാന വിവരം പുറത്ത്.

മന്ത്രി പകര്‍പ്പവകാശ ചട്ടം ലംഘിച്ചുവെന്ന് ട്വിറ്ററിനോട് പരാതിപ്പെട്ടത് സോണി മ്യൂസിക് കമ്പനിയാണെന്ന് പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു. സോണി കമ്പനിക്കു വേണ്ടി ഫോണോഗ്രാഫിക് വ്യവസായത്തിനായുള്ള അന്തര്‍ദ്ദേശീയ ഫെഡറേഷന്‍(IFPI) ആണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
എ.ആര്‍.റഹ്മാന്‍ കമ്പോസ് ചെയ്ത ജനപ്രിയ ഗാനമായ മാ തുഝെ സലാം എന്ന ദേശഭക്തി ഗാനം മന്ത്രി രവിശങ്കര്‍ അനുവാദമില്ലാതെ പകര്‍ത്തി പങ്കിട്ടു എന്നാണ് സോണി കമ്പനി പരാതി നല്‍കിയത്.

thepoliticaleditor
Spread the love
English Summary: MINISTER RAVISHANKER PRASADS TWITTER ACCOUNT BLOCKED ON THE COMPLAINT FROM SONY MUSIC COMPANY SAYS MEDIA

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick