Categories
latest news

ഇതുവരെ വന്നതില്‍ ഏറ്റവും പകർച്ചാ ശേഷി ഡെല്‍റ്റ വകഭേദത്തിനെന്ന് ലോകാരോഗ്യ സംഘടന, ആദ്യം കണ്ടത് ഇന്ത്യയില്‍

ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കൊവിഡ് ഡെല്‍റ്റ വകഭേദം ഇതുവരെ ഉണ്ടായതില്‍ വെച്ച് ഏറ്റവും വ്യാപനശേഷിയുള്ളതാണെന്ന് ലോകാരോഗ്യസംഘടനാ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനം ഗബ്രയേസസ് പറഞ്ഞതായി എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു. വാക്‌സിന്‍ ലഭ്യതക്കുറവുള്ള ദരിദ്ര രാജ്യങ്ങളാകും ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനത്തില്‍ ഏറ്റവും ഉഗ്രമായ ആഘാതം നേരിടേണ്ടി വരികയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ദരിദ്രരാജ്യങ്ങളെ സഹായിക്കാന്‍ ആഗോള സമൂഹം പരാജയപ്പെടുകയാണ്. എയ്ഡ്‌സ് വ്യാപിച്ചപ്പോഴും പക്ഷിപ്പനി വ്യാപിച്ചപ്പോഴും നമ്മള്‍ പരാജയപ്പെട്ടതു പോലെ, ദരിദ്രരാജ്യങ്ങളില്‍ വാക്‌സിന്‍ എത്തുമ്പോഴേക്കും അവിടെ രോഗവ്യാപനം അവസാനിച്ചിട്ടുണ്ടാകും–ടെഡ്രോസ് പറഞ്ഞു. ദരിദ്രരാജ്യങ്ങള്‍ക്ക് നല്‍കാന്‍ വാക്‌സിന്‍ ഇല്ലാത്ത അവസ്ഥയാണ് ലോകാരോഗ്യ സംഘടനയ്ക്ക്. ധനിക രാജ്യങ്ങള്‍ വാഗ്ദാനം ചെയ്ത വാക്‌സിന്‍ ഡോസുകള്‍ നല്‍കാന്‍ തയ്യാറാകുന്നില്ല.

Spread the love
English Summary: delta varient most transmissible says who director general

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick