Categories
latest news

ജമ്മു വ്യോമതാവള ആക്രമണം: ഡ്രോണ്‍ നിയന്ത്രിച്ചത് അടുത്തു നിന്നാണെന്ന് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നു, കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ ദ്വാരം വീഴ്ത്തിയ ശക്തമായ സ്‌ഫോടനം

ജമ്മു വ്യോമതാവളത്തില്‍ ഇന്നു പുലര്‍ച്ചെ ഒരു മണിക്കു ശേഷമുണ്ടായ രണ്ട് സ്‌ഫോടനങ്ങളും നടത്തിയ ഭീകരര്‍ ഡ്രാണുകളെ നിയന്ത്രിച്ചിരുന്നത് വ്യോമതാവളത്തില്‍ നിന്നും വളരെ അടുത്തുള്ള പ്രദേശത്തു നിന്നാണെന്നാണ് അന്വേഷണ ഏജന്‍സികള്‍ സംശയിക്കുന്നത്. ക്വാഡ്‌കോപ്റ്ററുകള്‍ എന്നു വിളിക്കുന്ന ചെറിയ തരം ഡ്രോണുകളാണ് സ്‌ഫോടനം നടത്താന്‍ ഉപയോഗിച്ചത്. ഇവയെ വളരെ അടുത്തു നിന്നുമാണ് അയച്ചിട്ടുള്ളത്–അന്വേഷണ ഏജന്‍സികളില്‍ നിന്നും ലഭിച്ച സൂചനയെ മുന്‍നിര്‍ത്തി പ്രമുഖ ദേശീയ മാധ്യമം റിപ്പോര്‍ട്ടു ചെയ്തു.

സ്‌ഫോടനത്തില്‍ വിമാനങ്ങള്‍ക്കോ ഹെലികോപ്ടറുകള്‍ക്കോ കേടൊന്നും ഉണ്ടായിട്ടില്ലെന്നും ഒരു കെട്ടിടത്തിന്റെ മേല്‍ക്കൂരയ്ക്ക് ചെറിയ തകരാര്‍ പറ്റിയെന്നുമാണ് എയര്‍ഫോഴ്‌സ് വക്താക്കള്‍ പറയുന്നത്. എന്നാല്‍ കെട്ടിടത്തിന്റെ കോണ്‍ക്രീറ്റ് മേല്‍ക്കൂരയില്‍ വലിയ വിള്ളല്‍ വീണതായിട്ടാണ് വാര്‍ത്താ ഏജന്‍സി പുറത്തു വിട്ട ചിത്രം തെളിയിക്കുന്നത്. അത്രയും ശക്തിയുള്ളതായിരുന്നു സ്‌ഫോടനം എന്നാണ് ഇതിനര്‍ഥം. രണ്ടു ഡ്രോണ്‍ ആക്രമണങ്ങള്‍ നടന്നതില്‍ ഒന്ന് കെട്ടിടത്തിന് മുകളിലും ഒന്ന് നിലത്ത് തുറന്ന സ്ഥലത്തുമാണുണ്ടായതെന്ന് ഏജന്‍സികള്‍ പറയുന്നു. രണ്ടു പേര്‍ക്ക് ചെറിയ പരിക്കുകളല്ലാതെ അപായങ്ങള്‍ വേറെ ഒന്നുമില്ല.
സംഭവത്തെത്തുടര്‍ന്ന് എല്ലാ വ്യോമതാവളങ്ങളിലും സുരക്ഷ ശക്തമാക്കി. ഇനിയും ഭീകരാക്രമണങ്ങള്‍ ഉണ്ടായേക്കാമെന്ന സംശയത്താലാണിത്.

thepoliticaleditor
Spread the love
English Summary: drones sent from close range suspects enquiry agencies

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick