Categories
latest news

ജമ്മു വ്യോമസേനാ താവളത്തില്‍ നടന്നത് ഡ്രോണ്‍ ബോംബ് ആക്രമണം, ഉന്നം ഹെലികോപ്ടറുകളെന്ന് പ്രാഥമിക വിലയിരുത്തല്‍

ഇന്ന് പുലര്‍ച്ചെ അഞ്ച് മിനിട്ടിന്റെ വ്യത്യാസത്തില്‍ രണ്ട് സ്‌ഫോടനങ്ങളാണ് ജമ്മുവിലെ വ്യോമസേനാതാവളത്തില്‍ ഉണ്ടായത്. പുലര്‍ച്ചെ 1.40-നും 1.46-നും ആണ് സ്‌ഫോടനം സംഭവിച്ചതെന്ന് പറയുന്നു. രണ്ടു പേര്‍ക്ക് നേരിയ മുറിവേറ്റതല്ലാതെ മറ്റ് അപായങ്ങള്‍ ഉണ്ടായിട്ടില്ലെങ്കിലും തന്ത്രപ്രധാനസ്ഥലത്തെ സ്‌ഫോടനം വന്‍ സുരക്ഷാവീഴ്ചയാണ്. കെട്ടിടത്തിന്റെ മുകളില്‍ ബോംബ് വീണ് വിള്ളല്‍ വീണിട്ടുണ്ട്. അന്വേഷണത്തിനായി ദേശീയ അന്വേഷണ ഏജന്‍സി സ്ഥലത്തെത്തിയിട്ടുണ്ട്.

പ്രാഥമിക വിലയിരുത്തല്‍ പ്രകാരം ഡ്രോണ്‍ ഉപയോഗിച്ചുള്ള ബോംബ് സ്‌ഫോടനം നടത്തിയിരിക്കുന്നത്. ഹെലികോപ്ടറുകള്‍ ഒരുക്കി നിര്‍ത്തിയിരിക്കുന്ന ഹാങറുകള്‍ക്കു സമീപത്തെ ടെക്‌നിക്കല്‍ ഏരിയയിലാണ് സ്‌ഫോടനം ഉണ്ടായത് എന്നതിലൂടെ ഉന്നം വെച്ചത് ഹെലികോപ്ടറുകള്‍ നശിപ്പിക്കാനാണോ എന്നു സംശയിക്കുന്നുണ്ട് അധികൃതര്‍. ഒരു സ്‌ഫോടനം ഉണ്ടായത് കെട്ടിടത്തിന്റെ ഒന്നാം നിലയിലും രണ്ടാമത്തെത് നിലത്തും ആണ്.

thepoliticaleditor
Spread the love
English Summary: explosions in air force sation at jammu

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick