Categories
latest news

ആക്ടീവല്ലാത്ത ട്വിറ്റര്‍ അക്കൗണ്ടുകളിലാണ് നീല ടിക് മാര്‍ക് നീക്കുന്നതെന്ന് ട്വിറ്റര്‍, പക്ഷേ മരിച്ചവരുടെ അക്കൗണ്ടുകള്‍ ഇപ്പോഴും സജീവം !!

ഉപയോഗിക്കാത്ത അക്കൗണ്ടുകളിലെ നീല ടിക് അടയാളമാണ് മാറ്റിയതെന്ന് വിശദീകരണം നല്‍കിയ ശേഷം ട്വിറ്റര്‍ വെങ്കയ്യ നായിഡുവിന്റെയും തുടര്‍ന്ന് ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭഗവതിന്റെയും അക്കൗണ്ടുകളിലെ നീല മാര്‍ക്ക് പുനസ്ഥാപിച്ചെങ്കിലും കേന്ദ്രസര്‍ക്കാര്‍ കടുത്ത പ്രതിഷേധത്തിലാണ്.
ഐ.ടി.നിയമത്തിലെ നടപടികള്‍ പൂര്‍ത്തിയാക്കിയില്ലെങ്കില്‍ കടുത്ത നടപടിയിലേക്കു ന്ീങ്ങുമെന്ന് സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. നിരോധനം ഉള്‍പ്പെടെയാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

ഒരു അക്കൗണ്ട് സജീവമാണോ അല്ലയോ എന്ന് സൂചന നല്‍കുന്ന അടയാളമാണ് നീല ടിക് . സജീവമാണെങ്കില്‍ നീല ടിക് ഉണ്ടാകും. വെങ്കയ്യ നായിഡുവിന്റെ ട്വിറ്റര്‍ അക്കൗണ്ട് 130 ലക്ഷം ആളുകള്‍ പിന്തുടരുന്നതാണ്. എന്നാല്‍ കഴിഞ്ഞ 11 മാസമായി ഈ അക്കൗണ്ട് ഉപയോഗിച്ചിട്ടില്ല. അവസാനമായി ഉപയോഗിച്ചത് കഴിഞ്ഞ വര്‍ഷം ജൂലായ് 23-നാണ്. മോഹന്‍ ഭാഗവതിന്റെ അക്കൗണ്ടും സജീവമല്ല.
അതേസമയം, അന്തരിച്ച മുന്‍ പ്രസിഡണ്ട് പ്രണാബ് കുമാര്‍ മുഖര്‍ജി, കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍, നടന്‍ ഇര്‍ഫാന്‍ ഖാന്‍ ഇവരുടെയെല്ലാം ട്വിറ്റര്‍ അക്കൗണ്ടുകളില്‍ ഇപ്പോഴും നീല ടിക് അടയാളം ഉണ്ട്. അതായത് കേന്ദ്രസര്‍ക്കാരുമായുള്ള ഇടച്ചില്‍ കാരണമാണ് ട്വിറ്റര്‍ ഇപ്പോഴത്തെ നടപടിയിലേക്ക് നീങ്ങിയതെന്ന് വ്യക്തം.

thepoliticaleditor
Spread the love
English Summary: central govt warns twitter to impliment the rules immediately

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick