Categories
latest news

ബ്ലാക് ഫംഗസ് മാത്രമല്ല, വൈറ്റ് ഫംഗസ് ബാധയും തുടങ്ങി, കറുത്തതിനെക്കാള്‍ മാരകമാണ് വൈറ്റ്…ബിഹാറില്‍ നാല് കേസുകള്‍

ബ്ലാക് ഫംഗസിനെ പകര്‍ച്ചവ്യാധിയായി പ്രഖ്യപിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടതിനു പിറകെ, വൈറ്റ് ഫംഗസ് എന്നറിയപ്പെടുന്ന കാന്‍ഡിഡോസിസ് എന്ന രോഗവും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ബിഹാറിലെ പട്‌നയില്‍ വൈറ്റ് ഫംഗസ് ബാധിച്ച നാല് രോഗികളെ കണ്ടെത്തി.
ബ്ലാക് ഫംഗസിനെക്കാളും മാരകവും അപകടകാരിയുമാണ് വൈറ്റ് ഫംഗസ്. ഇത് ശ്വാസകോശത്തെയാണ് ആദ്യം ബാധിക്കുക. ആദ്യം വിചാരിക്കുക കൊവിഡ് ആണെന്നായിരിക്കും. എന്നാല്‍ ഇത് കൊവിഡ് അല്ല. പരിശോധനയില്‍ നെഗറ്റീവ് ആയിരിക്കും. തുടര്‍ന്ന് തൊലി, നഖങ്ങള്‍, ചുണ്ടുകളുടെ ഉള്‍ഭാഗം, ആമാശയവും ദഹനവ്യവസ്ഥയും, കിഡ്‌നി, ജനനേന്ദ്രിയങ്ങള്‍, തലച്ചോറ് ഇവയെയും ബാധിക്കുന്നു എന്നാണ് വിദഗ്ധര്‍ പറയുന്നത്.
പട്‌ന മെഡിക്കല്‍ കോളേജില്‍ നാല് രോഗികളെ ചികില്‍സിക്കുന്നുണ്ട്. ഇവര്‍ക്ക് കൊവിഡ് ഇല്ല. കൊവിഡ് ആണോ വൈറ്റ് ഫംഗസ് ആണോ എന്ന് തിരിച്ചറിയാന്‍ പ്രയാസമാണ്. ആര്‍.ടി.പി.സി.ആര്‍. പരിശോധന മാത്രമാണ് വഴി. വൈറ്റ് ഫംഗസും പിടികൂടുന്നതിന് കാരണം ശരീരത്തിന്റെ പ്രതിരോധ ശേഷിക്കുറവാണ്. ദീര്‍ഘകാലം സ്റ്റിറോയ്ഡ് മരുന്ന് കഴിക്കുന്നവര്‍, ആന്റിബയോട്ടിക് മരുന്നുകള്‍ കഴിക്കുന്നവര്‍, കാന്‍സര്‍ രോഗികള്‍, പ്രമേഹമുള്ളവര്‍ എന്നിവരിലെല്ലാം വൈറ്റ് ഫംഗസ് കടന്നുകൂടാം.
പട്‌നയില്‍ ഇപ്പോള്‍ വൈറ്റ് ഫംഗസിനെക്കൂടാതെ 19 ബ്ലാക് ഫംഗസ് രോഗികള്‍ കൂടി പുതിയതായി ഉണ്ടായിട്ടുണ്ട്.

Spread the love
English Summary: white-fungus-decease-also-ditected-in-bihar, more fatal than black fungus

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick