Categories
kerala

പ്രവാസികൾക്ക് തിരിച്ചു പോകാൻ സഹായിക്കാൻ വാക്‌സിൻ നൽകുമെന്ന് മുഖ്യമന്ത്രി

വിദേശത്ത് ജോലി ചെയ്യുന്നവര്‍ നാട്ടിൽ എത്തിയ ശേഷം വാക്‌സിൻ എടുക്കാനാകാത്തതിനാൽ തിരിച്ചു പോകാൻ കഴിയാത്ത വിഷയത്തിൽ അടിയന്തിരമായി വാക്‌സിൻ നൽകാൻ നടപടി സ്വീകരിക്കും എന്ന് സർക്കാരിന്റെ ഉറപ്പ് . തിരിച്ചു പോകേണ്ട പ്രവാസികൾക്ക് നിശ്ചിത ദിവസത്തിനുള്ളില്‍ വാക്സിന്‍ ലഭ്യമാക്കുന്ന വിഷയത്തില്‍ അടിയന്തര പരിഹാരം കാണുമെന്ന് മുഖ്യമന്ത്രി ഇന്ന് വാർത്താ സമ്മേളനത്തിൽ പ്രസ്താവിച്ചു. കോവി ഷീൽഡ് രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷമേ നൽകാവൂ എന്നാണ് ഇപ്പോഴുള്ള നിലപാട്. അതിനുള്ളിലാണ് വിദേശത്ത് ജോലിയുള്ളവർ തിരിച്ചു പോകേണ്ടത് എങ്കിൽ ജോലി നഷ്ടപ്പെടരുത്. ആവശ്യമായ നടപടി സ്വീകരിക്കും. ഏത് രീതിയിൽ ഇളവ് അനുവദിക്കാൻ പറ്റും എന്ന് പരിശോധിക്കും.

Spread the love
English Summary: vaccine preferance for pravasi malayalees says chief minister

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick