Categories
latest news

കൊവിഡ് അനാഥരാക്കിയ കുട്ടികള്‍ക്ക് പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്നും 18 വയസ്സുവരെ ധനസഹായം

കൊവിഡ് ബാധിച്ച് മാതാപിതാക്കള്‍ മരണപ്പെട്ടതിലൂടെ അനാഥരായ കുട്ടികള്‍ക്ക് പ്രധാനമന്ത്രിയുടെ ഫണ്ടില്‍ നിന്നും ധനസഹായം പ്രഖ്യാപിച്ചു. കുട്ടികള്‍ക്ക് 18 വയസ്സ് തികയും വരെ എല്ലാ മാസവും ധനസഹായം നല്‍കും. 23 വയസ്സ് തികയുമ്പോള്‍ പത്ത് ലക്ഷം രൂപ നല്‍കും. പി.എം.കെയര്‍ ഫണ്ടില്‍ നിന്നാണ് ധനസഹായം അനുവദിക്കുക. ഈ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് മുഴുവന്‍ സര്‍ക്കാര്‍ വഹിക്കും. പുറമേ, അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യഇന്‍ഷുറന്‍സ് പദ്ധതിയിലും ഉള്‍പ്പെടുത്തും. ഇതിന്റെ പ്രീമിയം പി.എം.കെയര്‍ ഫണ്ടില്‍ നിന്നും നല്‍കും.

Spread the love
English Summary: prime minister announced financial assistance for childrens of covid victims

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick