Categories
kerala

ഫിസര്‍ വാക്‌സിന്‍ ഫലപ്രാപ്തി കുറവ്, പക്ഷേ ഇന്ത്യന്‍ ജനിതകഭേദത്തിന് ഫലപ്രദം- പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം

ഫിസര്‍ കമ്പനിയുടെ കൊവിഡ് പ്രതിരോധ വാക്‌സിന്‍ ആസ്ട്ര സെനെക വാക്‌സിനെ അപേക്ഷിച്ച് പ്രതിരോധ ആന്റിബോഡി രൂപപ്പെടുത്താന്‍ കഴിവ് കുറവാണെങ്കിലും ഇന്ത്യയില്‍ വ്യാപിച്ച ജനിതകവകഭേദം വന്ന വൈറസിനെ തടയാന്‍ ഫലപ്രദമാണെന്ന് പാരീസിലെ ലൂയി പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പഠനം പറയുന്നു. വ്യാപനശേഷിയുടെ കാര്യത്തില്‍ ലോകത്തില്‍ കണ്ടെത്തിയ ഏറ്റവും മാരകമായ വകഭേദം ഇന്ത്യയില്‍ കണ്ടെത്തിയ B.1.617 ആയിരുന്നു. സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് എന്നീ വകഭേദങ്ങളെക്കാളും അതിവേഗവ്യാപനശേഷിയാണ് ഇന്ത്യന്‍ വകഭേദത്തിന്.
28 ആരോഗ്യപ്രവര്‍ത്തകരിലാണ് പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പരീക്ഷണം നടത്തിയത്. 12 പേരില്‍ ഒരു ഡോസ് ആസ്ട്രസെനെക വാക്‌സിനും 16 പേരില്‍ രണ്ട് ഡോസ് ഫിസര്‍ വാക്‌സിനും കുത്തിവെച്ചു. ആന്റിബോഡി ഉല്‍പാദനം മൂന്നിലൊന്ന് കുറവെങ്കിലും ഫിസര്‍ ഇന്ത്യന്‍ വകഭേദമായ ബി.1.617 നെ പ്രതിരോധിക്കാന്‍ ഫലപ്രദം എന്ന് കണ്ടെത്തി.

അതേസമയം ജനിതക മാറ്റം വന്ന എല്ലാ വൈറസ് വകഭേദവും ചെറിയ രീതിയില്‍ വാക്‌സിനെ അതിജീവിക്കാനുള്ള ശേഷി നേടിക്കഴിഞ്ഞതായി തെളിഞ്ഞെന്നും പാസ്ചര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് പഠനം വെളിപ്പെടുത്തുന്നു.

thepoliticaleditor
Spread the love
English Summary: pfizer vaccine effective for indian varient of covid virus

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick