Categories
latest news

ഇന്ത്യയിലെ കൊവിഡ് മരണം യഥാര്‍ഥത്തില്‍ 42 ലക്ഷം എന്ന് ന്യൂയോര്‍ക്ക് ടൈംസ്, സര്‍ക്കാര്‍ കണക്ക് നാല് ലക്ഷം, വിമര്‍ശനവുമായി നീതി ആയോഗ്

ഇന്ത്യയില്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്നതില്‍ നിന്നും വ്യത്യസ്തമായി നാല് മില്യണ്‍ ആളുകള്‍ കൊവിഡ് രണ്ടാംതരംഗത്തില്‍ മരിച്ചിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് ടൈംസ് പ്രസിദ്ധീകരിച്ച് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തല്‍. 70 മില്യണ്‍ ആളുകള്‍ക്ക് ഇതുവരെ രോഗബാധ ഉണ്ടായിട്ടുണ്ടെന്നും വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാര്‍ പുറത്തു വിടുന്ന കണക്കുകളില്‍ യാഥാര്‍ഥ്യമില്ലെന്നാണ് പത്രം പറയുന്നത്. കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച് മൂന്നേകാല്‍ ലക്ഷം മരണങ്ങളാണ് കൊവിഡ് ബാധിച്ച് ഇന്ത്യയില്‍ ഉണ്ടായിട്ടുള്ളത്. ന്യൂയോര്‍ക്ക് ടൈംസിന്റെ കണക്കുകള്‍ക്കെതിരെ കേന്ദ്ര ആരോഗ്യമന്ത്രാലയവും നീതി ആയോഗ് വിദഗ്ധനും രംഗത്തുവന്നിട്ടുണ്ട്.

രോഗവ്യാപനം സംബന്ധിച്ച ഔദ്യോഗിക കണക്കിനെ അപേക്ഷിച്ച് 26 മടങ്ങ് കൂടുതലാണ് ഇന്ത്യയിലെ യഥാര്‍ഥ രോഗബാധ എന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു. അവരുടെ എസ്റ്റിമേറ്റ് അനുസരിച്ച് 70 മില്യണ്‍ ആളുകള്‍ക്ക് കൊവിഡ് രണ്ടാംതരംഗത്തില്‍ രോഗബാധയുണ്ടായി. ഔദ്യോഗിക കണക്കു പ്രകാരം രോഗബാധ 2.69 കോടി മാത്രമാണ്.
ന്യൂയോര്‍ക്ക് ടൈംസിന്റെ വിശകലനം അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ പ്രസ്താവിച്ചു. നീതി ആയോഗ് അംഗം വി.കെ.പോളും റിപ്പോര്‍ട്ടിനെതിരെ രംഗത്തു വന്നു.

thepoliticaleditor
Spread the love
English Summary: newyork times report says covid death in india is actually four million

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick