Categories
kerala

കൊവിഡ് സന്നദ്ധ പ്രവര്‍ത്തന മറവിൽ വ്യാജമദ്യ വില്‍പ്പന ; രണ്ട് പേർ അറസ്റ്റിൽ

കൊവിഡ് സന്നദ്ധ പ്രവര്‍ത്തനം മറയാക്കി കോട്ടയം ഈരാറ്റുപേട്ടയില്‍ യുവാക്കളുടെ വ്യാജമദ്യവില്‍പ്പന. തമിഴ്നാട്ടില്‍ നിന്ന് കടത്തിയ 20 ലിറ്റര്‍ മദ്യവും പത്ത് ലക്ഷം രൂപയുടെ പുകയില ഉല്‍പ്പനങ്ങളും എക്സൈസ് പിടികൂടി.

ഈരാറ്റുപേട്ട സർവ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ ആസിഫ്, നടയ്ക്കൽ ഫർണിച്ചർ മാർട്ട് നടത്തി വരുന്ന പരീകൊച്ച് കുട്ടി എന്ന് വിളിക്കുന്ന ഷിയാസ് എന്നിവരാണ് കൊവിഡ് ചാരിറ്റിയുടെ പേരില്‍ വ്യാജമദ്യ വില്‍പ്പന നടത്തിയത്. തമിഴ്നാട്ടിൽനിന്ന് പച്ചക്കറി ഇറക്കുമതി ചെയ്ത് സൗജന്യമായി കൊവിഡ് രോഗികള്‍ക്ക് ഭക്ഷണം നല്‍കാനെന്ന പേരിലാണ് പദ്ധതി തുടങ്ങിയത്. ആദ്യഘട്ടത്തില്‍ ആര്‍ക്കും സംശയം തോന്നാത്ത രീതിയില്‍ ച്ചക്കറി ഇറക്കുമതി ചെയ്ത് സന്നദ്ധപ്രവർത്തനം നടത്തുകയും ചെയ്തു.

thepoliticaleditor
Spread the love
English Summary: ILLEGAL LIQOUR TRADING BEHIND THE KOVID CHARITY WORK, TWO PEOPLE ARRESTED IN KOTTAYAM

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick