Categories
latest news

ഇന്ന് രാവിലെ വീണ്ടും കനത്ത ഇസ്രായേല്‍ ബോംബിങ്.. ഗാസയില്‍ 15 പേര്‍ കൊല്ലപ്പെട്ടു

ഹമാസിന്റെ നേതാക്കളുടെ പാര്‍പ്പിടങ്ങള്‍ ലക്ഷ്യമിട്ടുള്ള ഇസ്രായേല്‍ ബോംബിങ് ഞായറാഴ്ച രാവിലെയും തുടര്‍ന്നപ്പോള്‍ 15 പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യമന്ത്രാലയ റിപ്പോര്‍ട്ട്. മുന്നറിയിപ്പ് പോലും നല്‍കാതെയാണ് ആക്രമണം. ഇന്നലെ രാത്രി മുതല്‍ ആരംഭിച്ച ആക്രമണത്തില്‍ വലിയ നാശനഷ്ടമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഗാസയില്‍ ഇപ്പോള്‍ ഇന്ധനവും വൈദ്യുതിയും ലഭ്യമല്ല. ഇന്നലെ രാത്രി ഹമാസിന്റെ ഓഫീസ് ഉണ്ടെന്നാരോപിച്ച് മിസൈലിട്ട് നശിപ്പിച്ച 15 നില കെട്ടിടത്തില്‍ അന്താരാഷ്ട്രമാധ്യമങ്ങളുടെ ഓഫീസുകള്‍ ഉള്‍പ്പെടെ തകര്‍ക്കപ്പെട്ടിരുന്നു. ഹമാസ് ഉന്നത നേതാവിനെ ലക്ഷ്യമിട്ട് വാസകേന്ദ്രങ്ങള്‍ ആക്രമിച്ചപ്പോള്‍ ഒരു കുടുംബത്തിലെ തന്നെ പത്ത് പേര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്ട്രസംഘടനാ തലവന്‍ തന്നെ പറയുകയുണ്ടായി. സംഘര്‍ഷം പൂര്‍ണ യുദ്ധത്തിലേക്ക് വഴി തുറക്കുമോ എന്നതാണ് ഇപ്പോള്‍ സംശയിക്കപ്പെടുന്നത്.

Spread the love
English Summary: 15 PALASTINE CITIZENS KILLED IN GAZA SUNDAY MORNING DUE TO THE BOMBING OF ISRAEL

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick