Categories
kerala

വി ഡി സതീശനെ പ്രതിപക്ഷ നേതാവായി കോൺഗ്രസ് ഹൈക്കമാൻഡ് തിരഞ്ഞെടുത്തു,നിവൃത്തികേടിൽ എ,ഐ, നേതാക്കൾ

വി ഡി സതീശനെ പ്രതിപക്ഷ നേതാവായി കോൺഗ്രസ് ഹൈക്കമാൻഡ് തിരഞ്ഞെടുത്തു. അവസാന നിമിഷം വരെ തുടർന്ന സമ്മർദങ്ങൾക്ക് ഒടുവിലായിരുന്നു സതീശനെ പ്രതിപക്ഷ നേതാവായി പ്രഖ്യാപിച്ചത്. സതീശനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ച കാര്യം ഹൈക്കമാൻഡ് പ്രതിനിധിയായ മല്ലികാർജുൻ ഖാർഗെ സംസ്ഥാനനേതാക്കളെ ഫോണിൽ വിളിച്ച് അറിയിച്ചു. സതീശനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്ത തീരുമാനത്തോട് ലീഗും പരോക്ഷ പിന്തുണയറിയിച്ചു. എ,ഐ, വിഭാഗങ്ങളുടെ ഒരുമിച്ചുള്ള എതിർപ്പിനെ കൂസാതെയാണ് കോൺഗ്രസ് ദേശീയ നേതൃത്വം തീരുമാനം എടുത്തത്. പാർലമെൻററി രംഗത്തുള്ള കോൺഗ്രസ് നേതാക്കളുടെ അഭിപ്രായ ഭൂരിപക്ഷത്തിന് ആണ് മുൻഗണന നൽകിയത്.

കേരളത്തിൽ ന്യൂനപക്ഷ ഭൂരിപക്ഷ വർഗീയതയ്ക്കെതിരെ യു.ഡി.എഫ് സന്ധിയില്ലാ സമരം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആദ്യ പ്രതികരണത്തിൽ പറഞ്ഞു.

thepoliticaleditor

അ​ഭി​ന​ന്ദി​ച്ച് സുധീരൻ, ചെ​ന്നി​ത്ത​ല, ഉമ്മൻ ചാണ്ടി, തിരുവഞ്ചൂർ

ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നം അം​ഗീ​ക​രി​ക്കു​ന്നു, സ​തീ​ശ​ന് എ​ല്ലാ​വി​ധ അ​ഭി​ന​ന്ദ​ന​ങ്ങ​ളെ​ന്നും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.

സതീശനെ അഭിനന്ദിച്ച് കെപിസിസി മുൻ അധ്യക്ഷൻ കൂടിയായ വി.എം. സുധീരനും രംഗത്തുവന്നു. പാർട്ടി താത്പര്യത്തിന് മുൻതൂക്കം ലഭിച്ചുവെന്നും ഗുണപരമായ സമൂല മാറ്റത്തിന് തുടക്കമാകട്ടെയെന്നും സുധീരൻ പറഞ്ഞു.

ഉമ്മൻ ചാണ്ടിയും സതീശന് ആശംസകൾ അറിയിച്ചു.

കോൺഗ്രസിൻ്റെ വളർച്ചക്ക് ഈ തീരുമാനം ഉതകട്ടെ എന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.

കൊടിക്കുന്നിലിന്റെ വിമർശനം

തലമുറ മാറ്റം കൊണ്ട് കോൺഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കില്ലെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി.യുവാക്കൾക്ക് കൂടുതൽ സീറ്റ് നൽകിയിട്ടും ജയിച്ചില്ല.എല്ലാ കാര്യങ്ങളും യുവാക്കളെ ഏൽപ്പിച്ചാൽ പാർട്ടിക്ക് മുന്നോട്ടു പോകാനാവില്ലെന്നും കൊടിക്കുന്നിൽ

Spread the love
English Summary: congress high command decided v d satheesan as opposition leader of kerala

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick