Categories
latest news

സെന്‍ട്രല്‍ വിസ്ത കുറ്റകരമായ പാഴ് വേല: ആഞ്ഞടിച്ച് രാഹുല്‍ ഗാന്ധി

പുതിയ ആര്‍ഭാട പാര്‍ലമെന്റ് പണിയാനുള്ള നീക്കം കുറ്റകരമായ നീക്കമാണെന്ന് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. സെന്‍ട്രല്‍ വിസ്ത അല്ല ഇപ്പോള്‍ ജനങ്ങള്‍ ആണ് സര്‍ക്കാരിന്റെ പരിഗണനയുടെ സെന്റര്‍(കേന്ദ്രം) ആകേണ്ടത്. പുതിയ പാര്‍പ്പിടം നിര്‍മ്മിക്കാനായി ജനങ്ങളുടെ നേരെയുള്ള അന്ധമായ അവഗണനയാണിത്.–രാഹുല്‍ മോദിയെ കഠിനമായി വിമര്‍ശിച്ചുകൊണ്ടുള്ള ട്വിറ്റര്‍ കുറിപ്പില്‍ പറഞ്ഞു. 20000കോടി രൂപയുടെ സമുച്ചയ നിര്‍മ്മാണം അത്യാവശ്യ സര്‍വ്വീസുകളുടെ കൂട്ടത്തില്‍ പെടുത്തിയാണ് കൊവിഡ് കാലത്തും പണി തടസ്സം കൂടാതെ നടത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.
സെന്‍ട്രല്‍ വിസ്ത പദ്ധതി ഈ കോവിഡ് കാലത്ത് മാറ്റിവെക്കണമെന്ന ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീംകോടതി ബുധനാഴ്ച സമ്മതിച്ചതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ വിമര്‍ശനം ശ്രദ്ധേയമാകുന്നത്. ്അന്യ മല്‍ഹോത്ര, സോഹൈല്‍ ഹാഷ്മി എന്നിവരാണ് സെന്‍ട്രല്‍ വിസ്ത ഇപ്പോള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ഹര്‍ജി പരിഗണിക്കാമെന്ന് പറഞ്ഞതല്ലാതെ തീയതിയൊന്നും നിശ്ചയിച്ചിട്ടില്ല.

13450 കോടി രൂപ കൊണ്ട് ഒരു സെന്‍ട്രല്‍ വിസ്ത പണിയാം, 45 കോടി ജനങ്ങള്‍ക്ക് വാക്‌സിന്‍ നല്‍കാം, ഒരു കോടി ഓക്‌സിജന്‍ സിലിണ്ടര്‍ ഉണ്ടാക്കാം, രണ്ട് കോടി പാവപ്പെട്ടവര്‍ക്ക് പ്രതിമാസം 6000 രൂപ വെച്ച് ധനസഹായം നല്‍കാം. പ്രധാനമന്ത്രി അദ്ദേഹത്തിന്റെ ഈഗോ കാരണം തിരഞ്ഞുടുക്കുന്നത് ആദ്യത്തെതാണെന്നു മാത്രം-രാഹുല്‍ പറഞ്ഞു.

thepoliticaleditor
Spread the love
English Summary: CENTRAL VISTA A CRIMINAL WASTAGE ALLEGES RAHUL GANDHI

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick