Categories
latest news

സെന്‍ട്രല്‍ വിസ്ത നിര്‍മ്മാണം നിര്‍ത്തണമെന്ന ഹര്‍ജി തള്ളിക്കളയണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഹൈക്കോടതിയില്‍, ഹര്‍ജി നിയമനടപടിയെ പരിഹസിക്കല്‍

ഇരുപതിനായിരം കോടി രൂപ ചെലവാക്കിയുള്ള ഡെല്‍ഹിയിലെ സെന്‍ട്രല്‍ വിസ്ത പാര്‍ലമെന്റ് സമുച്ചയത്തിന്റെ നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന ആവശ്യം തള്ളിക്കളയണമെന്ന് കേന്ദ്രസര്‍ക്കാര്‍ ഡെല്‍ഹി ഹൈക്കോടതിയില്‍ വാദിച്ചു. ഈ ഹര്‍ജി രാജ്യത്തെ നിയമനടപടി ക്രമങ്ങളെ പരിഹസിക്കലാണെന്നും സര്‍ക്കാര്‍ ആരോപിച്ചു. പൊതുതാല്‍പര്യത്തിന്റെ പേരു പറഞ്ഞ് താമസിപ്പിക്കാനാണ് ഹര്‍ജിക്കാരുടെ നീക്കം. 400 തൊഴിലാളികള്‍ തൊഴില്‍ സ്ഥലത്ത് താമസിച്ചു കൊണ്ടാണ് പണിയെടുക്കുന്നത്. ഇത് കൊവിഡ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും മുമ്പെ ആരംഭിച്ചതാണ്–കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.

സൗജന്യ വാക്‌സിനേഷന്‍ പോലും ഏര്‍പ്പെടുത്താതെ 20000 കോടി ചെലവഴിച്ച് തിരക്കിട്ട് സെന്‍ട്രല്‍ വിസ്ത എന്ന ആര്‍ഭാട പദ്ധതി നടപ്പാക്കുന്നതിനെതിരെ പ്രതിപക്ഷ രാഷ്ട്രീയപാര്‍ടികളും സാമൂഹ്യ സംഘടനകളും ശക്തമായ വിമര്‍ശനവുമായി രംഗത്തു വന്ന സാഹചര്യത്തിലാണ് പദ്ധതി തല്‍ക്കാലം നിര്‍ത്തിവെക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്ന ഹര്‍ജി ഡെല്‍ഹി ഹൈക്കോടതിയില്‍ രണ്ട് സാമൂഹ്യപ്രവര്‍ത്തകരായ അഭിഭാഷകര്‍ ഫയല്‍ ചെയ്തത്.

thepoliticaleditor
Spread the love
English Summary: central govt defends the construction of central vistha project

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick