Categories
national

കുംഭമേള അവസാനിപ്പിക്കുന്നു

കൊവിഡ് രണ്ടാംതരംഗം ആഞ്ഞു വീശുമ്പോഴും ലക്ഷക്കണക്കിന് ഭക്തരെക്കൊണ്ട് നിറഞ്ഞ കുംഭമേള തുടരാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അനുവദിക്കുന്നതിനെതിരെ ലോകമാധ്യമങ്ങള്‍ ഉള്‍പ്പെടെ ഇന്ത്യന്‍ ഭരണകൂടത്തെ വിമര്‍ശിച്ച പശ്ചാത്തലത്തില്‍ മുഖം നഷ്ടപ്പെട്ട നരേന്ദ്രമോദി ഇന്ന് ഹരിദ്വാറിലെ മഹാമണ്ഡലേശ്വര്‍ സ്വാമി അധ്വേശാനന്ദഗിരിയെ ഫോണില്‍ വിളിച്ച് മേള പ്രതീകാത്മകമാക്കണമെന്ന് അഭ്യര്‍ഥിച്ചു. തുടര്‍ന്ന് കുംഭമേള നടത്തിപ്പുകാരായ ഓള്‍ ഇന്ത്യ പാഞ്ച് നിര്‍വ്വാണി അഖാരയിലെ സന്യാസിമാര്‍ കൂടിയാലോചിച്ച് കുംഭമേള നിശ്ചയിച്ചതിലും 15 ദിവസം മുമ്പേ അവസാനിപ്പിക്കാന്‍ ധാരണയായിരിക്കയാണ്.
കുംഭമേളയില്‍ പങ്കെടുത്തു കൊണ്ടിരിക്കുന്ന 70 സന്യാസിമാര്‍ക്ക് തന്നെ കൊവിഡ് പൊസിറ്റീവ് ആയി. കഴിഞ്ഞ ദിവസം മഹാമണ്ഡലേശ്വര്‍ കപില്‍ ദേവാസ് എന്ന സന്യാസി കൊവിഡ് പിടിച്ച് മരിച്ചിരുന്നു.
കുംഭമേള നടക്കുന്ന ഉത്തര്‍ഖണ്ഡില്‍ കൊവിഡിന്റെ വ്യാപനം 8814 ശതമാനമാണ് എന്നത് അവഗണിക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍ ഇത്രയും ദിവസം. ഈ വര്‍ഷം ഫെബ്രുവരി 14 മുതല്‍ 28 വരെയുള്ള രണ്ടാഴ്ചക്കാലത്ത് വെറും 172 രോഗികള്‍ മാത്രം പുതിയതായി ഉണ്ടായ സംസ്ഥാനത്ത്, ഏപ്രില്‍ ഒന്നു മുതല്‍ 15 വരെയുള്ള രണ്ടാഴ്ചക്കാലത്തെ രോഗികളുടെ എണ്ണം 15,333 ആണ്.!! കുംഭമേള തുടങ്ങിയ സമയകാലയളവാണ് ഇത് എന്നതും ശ്രദ്ധേയമാണ്.

Spread the love
English Summary: saints annouced to end kumbh mela at haridwar

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick