ഡെല്‍ഹിയില്‍ ഗുരുതേജ് ബഹാദൂര്‍ ഹോസ്പിറ്റലില്‍ ഓക്‌സിജന്‍ എത്തിക്കാന്‍ തിരക്കുള്ള റോഡില്‍ ബുദ്ധിമുട്ടിയപ്പോള്‍ പൊലീസ് വഴിയൊരുക്കിപ്പോള്‍ രക്ഷപ്പെട്ടത് അവിടെ ജീവിതത്തിനും മരണത്തിനുമിടയില്‍ ശ്വാസം മുട്ടി നില്‍ക്കുകയായിരുന്നു 700 ജീവനുകള്‍. ഗാസിയാബാദിലെ ഓക്‌സിജന്‍ പ്ലാന്റില്‍ നിന്നുള്ള ടാങ്കര്‍ ഗതാഗതക്കുരുക്കില്‍ വലഞ്ഞപ്പോള്‍ ഡെല്‍ഹി പോലീസ് ഉണര്‍ന്നു. ടാങ്കറിന് തടസ്സമില്ലാതെ ആശുപത്രിയിലെത്താന്‍ വഴിയൊരുക്കി. പൊലസ് ഒരുക്കിയ ഗ്രീന്‍ കോറിഡോറിലൂടെ ഒരു മണിക്കൂര്‍ കൊണ്ട് വാഹനം സ്ഥലത്തെത്തി.
ഡല്‍ഹി എയിംസിലെ അത്യാഹിതവിഭാഗം ഒരു മണിക്കൂര്‍ നിര്‍ത്തി
ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ അത്യാഹിത വിഭാഗം അപ്രതീക്ഷിതമായി ഒരു മണിക്കൂര്‍ നേരം നിര്‍ത്തി വെച്ചത് പരിഭ്രാന്തിയുണ്ടാക്കി. ഓക്‌സിജന്‍ ലഭ്യതക്കുറവാണ് അത്യാഹിത വിഭാഗം അടയ്ക്കാന്‍ കാരണമെന്ന് ആരോപിക്കപ്പെടുന്നു. എന്നാല്‍ എയിംസ് അധികൃതര്‍ പറഞ്ഞത്, ഓക്‌സിജന്‍ പൈപ്പ്‌ലൈന്‍ പുനക്രമീകരിക്കാനാണ് ഇങ്ങനെ നിയന്ത്രിച്ചത് എന്നാണ്. എന്നാല്‍ വേണ്ടത്ര ഓക്‌സിജന്‍ ഇല്ലാത്തതിനാലാണ് രോഗികളെ നിയന്ത്രിച്ചത് എന്നാണ് അറിയുന്നത്. 100 കൊവിഡ് രോഗികള്‍ക്ക് അത്യാഹിതവിഭാഗത്തില്‍ അപ്പോള്‍ ചികില്‍സ നല്‍കുന്നുണ്ടായിരുന്നു.