കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ ബാങ്കുകളുടെ പ്രവര്‍ത്തന സമയം പുനക്രമീകരിച്ചു. ഏപ്രില്‍ 21 ബുധനാഴ്ച മുതല്‍ എല്ലാ ദിവസവും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ മാത്രമേ ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിക്കുകയുള്ളൂ.
സംസ്ഥാന തലത്തിലുള്ള ബാങ്കേഴ്‌സ് സമിതിയാണ് ഈ തീരുമാനം അറിയിച്ചത്. തല്‍ക്കാലം ഏപ്രില്‍ 30 വരെയാണ് ഈ പുതിയ പ്രവര്‍ത്തന സമയം പ്രാബല്യത്തിലുള്ളത്.