Categories
kerala

ജഗദീശ്വരനായ പരമേശ്വരന്‍ എല്ലാം കാണുന്നുണ്ടെന്ന് കെ.ടി.ജലീല്‍

ആനക്കാര്യമാക്കുമെന്ന് കരുതിയില്ലെന്നും ചെയ്തതിൽ അണുമണിത്തൂക്കം ഖേദമില്ലെന്നും ജലീൽ

Spread the love

സമുദായ വഞ്ചകര്‍ മുടിപ്പിച്ച സ്ഥാപനം നേരെയാക്കാന്‍ നോക്കിയതാണെന്നും അത് തലവെട്ടു കുറ്റമായി കണ്ടവരോട് ദേഷ്യമില്ലെന്നും സ്വന്തം നിലപാട് വീണ്ടും ന്യായീകരിച്ച് മുന്‍ മന്ത്രി കെ.ടി.ജലീലിന്റെ സാമുഹ്യമാധ്യമ കുറിപ്പ്. ഹൈക്കോടതി വിധിയിലെ തിരിച്ചടിക്കു പിന്നാലെയാണ് ജലീല്‍ പ്രതികരണവുമായി എത്തിയത്. ലോകായുക്ത വിധി ഇപ്പോഴും തനിക്ക് സ്വീകാര്യമല്ലെന്ന സൂചനയാണ് ജലീല്‍ നല്‍കുന്നത്. ലോകായുക്ത ആയതിനാല്‍ ഗത്യന്തരമില്ലാതെ അനുസരിച്ചു എന്നു മാത്രം എന്ന ധ്വനിയാണ് വാക്കുകളില്‍.

ന്യൂനപക്ഷവികസന കോര്‍പറേഷനിലെ നിയമനം വഴി ഖജനാവിന് നഷ്ടം ഉണ്ടായിട്ടില്ലെന്നും ആനക്കാര്യമാക്കുമെന്ന് കരുതിയില്ലെന്നും ചെയ്തതിൽ അണുമണിത്തൂക്കം ഖേദമില്ലെന്നും ജലീൽ സമൂഹമാധ്യമത്തില്‍ കുറിച്ചു. മനുഷ്യന്റെ അകമറിയാന്‍ ശേഷിയുള്ള ജഗദീശ്വരനായ പരമേശ്വരന്‍ എല്ലാം നോക്കിക്കാണുന്നുണ്ട് എന്ന വിശ്വാസം നല്‍കുന്ന കരുത്ത് ചെറുതല്ലന്നും ഫേസ് ബുക്ക് പോസ്റ്റില്‍ പറയുന്നു.

thepoliticaleditor
ജലീലിന്റെ ഫേസ്ബുക് കുറിപ്പ് ഇങ്ങനെ…

തന്നിഷ്ടക്കാര്‍ക്കെല്ലാം മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി വായ്പ കൊടുത്ത് സമുദായ വഞ്ചകര്‍ മുടിപ്പിച്ച ഒരു അര്‍ധ സര്‍ക്കാര്‍ സ്ഥാപനത്തെ, നല്ല ശമ്പളത്തിന് രാജ്യത്തെ മികച്ച ഷെഡ്യൂള്‍ഡ് ബാങ്കുകളിലൊന്നില്‍ ജോലി ചെയ്യുന്ന ഒരാളുടെ സേവനം ഒരു വര്‍ഷത്തെ ഡെപ്യൂട്ടേഷന്‍ മുഖേന ഉപയോഗപ്പെടുത്തി നേരെയാക്കിയെടുക്കാന്‍ ശ്രമിച്ച ആത്മാര്‍ഥതയെ ‘തലവെട്ടു’ കുറ്റമായി അവതരിപ്പിച്ച് ആഘോഷിച്ച സുഹൃത്തുകളോടും നിഷ്പക്ഷ നിരീക്ഷകരോടും ദേഷ്യം ഒട്ടുമേ ഇല്ല.

ഒരു നയാപൈസ പോലും പൊതുഖജനാവിന് നഷ്ടപ്പെടുത്താത്ത തീര്‍ത്തും നിരുപദ്രവകരമായ ഒരു പ്രശ്‌നം രാഷ്ട്രീയ ശത്രുക്കള്‍ ഇത്രമേല്‍ ആനക്കാര്യമാക്കുമെന്ന് കരുതി വേണ്ട മുന്‍കരുതല്‍ എടുക്കാത്തതില്‍ അണുമണിത്തൂക്കം ഖേദവും തോന്നുന്നില്ല. മനുഷ്യന്റെ അകമറിയാന്‍ ശേഷിയുള്ള ജഗദീശ്വരനായ പരമേശ്വരന്‍ എല്ലാം നോക്കിക്കാണുന്നുണ്ട് എന്ന വിശ്വാസം നല്‍കുന്ന കരുത്ത് ചെറുതല്ല. ബഹുമാനപ്പെട്ട ലോകായുക്തയുടെ വിധിയെ തുടര്‍ന്നാണ് ഞാന്‍ രാജിവച്ചത്. നിയമ വിദഗ്ധരുടെ അഭിപ്രായപ്രകാരം ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഹൈക്കോടതിയുടെ വിധിക്കു കാത്തുനില്‍ക്കാതെ തന്നെ ലോകായുക്തയുടെ വിധി നടപ്പിലാക്കപ്പെട്ടു. അതോടെ ആ അധ്യായം അവിടെ അവസാനിച്ചു. ബഹുമാനപ്പെട്ട ഹൈക്കോടതിയും പ്രസ്തുത വിധി ഇന്ന് അംഗീകരിച്ചതായാണ് പ്രാഥമിക വിവരം. വിധി പകര്‍പ്പ് കിട്ടിയ ശേഷം ബന്ധപ്പെട്ടവരുമായി കൂടിയാലോചിച്ച് തുടര്‍നടപടികള്‍ കൈകൊള്ളും..

Spread the love
English Summary: jaleel again justifies his part in his facebook post

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick