‘പണവും ഫെയിമും ഉള്ള ഒരാളില്‍ നിന്നും ഇതൊന്നും ഇല്ലാത്തവര്‍ എങ്ങിനെയാണ് മോട്ടിവേറ്റഡ് ആവേണ്ടത്….’
മഞ്ജുവാരിയരുടെ പുതിയ അപ്പിയറന്‍സിനെപ്പറ്റി സാമൂഹ്യമാധ്യമങ്ങളില്‍ സ്ത്രീകളുടെ സ്വത്വ-സ്വാതന്ത്ര്യ ചര്‍ച്ച സജീവം.


നടി മഞ്ജുവാരിയരുടെ പുതിയ കോസ്റ്റിയൂമിലുള്ള അപ്പിയറന്‍സിനെ അനുകൂലിച്ചും അസൂയപ്പെട്ടും പ്രതികൂലിച്ചും ഉള്ള കമന്റുകളാല്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറയുകയാണ് മലയാളി വനിതകള്‍. അപ്പിയറന്‍സിനെ ബന്ധപ്പെടുത്തി സ്ത്രീസ്വത്വത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും രാഷ്ട്രീയം തന്നെയാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത് എന്നത് ശ്രദ്ധേയം.
ഒട്ടേറെ പേര്‍ മഞ്ജുവിനെ പിന്തുണച്ചു കൊണ്ടും അഭിനന്ദിച്ചും അഭിപ്രായങ്ങള്‍ പറഞ്ഞപ്പോള്‍ അവരെ കാണാന്‍ ചന്തമൊക്കെ ഉണ്ടെങ്കിലും അതു പോലെ ആവാന്‍ തങ്ങള്‍ക്ക് താല്‍പര്യമൊന്നുമില്ല എന്ന് അല്‍പം കുറുമ്പ് പറഞ്ഞ സ്ത്രീകളും ധാരാളം. അവരെ അനുകരിക്കേണ്ടതില്ലെന്നും താജ്മഹല്‍ കാണുമ്പോള്‍ തോന്നുന്ന കൗതുകത്തോടെ നോക്കുക മാത്രമാണ് ചെയ്തതെന്നും പ്രതികരിച്ചവരും ഉണ്ട്. അഭിപ്രായം എന്തായാലും മഞ്ജുവിന്റെ പുതിയ വേഷത്തിലുള്ള ഭംഗി എല്ലാവരും ഒരു പോലെ സമ്മതിക്കുന്നു. എന്നു മാത്രമല്ല ഈ ചിത്രം സ്ത്രീകളും പുരുഷന്‍മാരും വ്യാപകമായി ഷെയര്‍ ചെയ്ത് വൈറാലക്കുകയും ചെയ്തു കഴിഞ്ഞു.
പുതിയ വേഷത്തില്‍ മഞ്ജുവിന് കൂടുതല്‍ ചെറുപ്പം തോന്നിക്കുന്നതാണ് പ്രധാനമായും ചര്‍ച്ചയാകുന്നത്. ഒപ്പം വേഷത്തിന് ശരീരവുമായുള്ള ഇണക്കവും ആളുകള്‍ ചര്‍ച്ച ചെയ്യുന്നു.
ഫോട്ടോ ഷോപ്പാണ് എന്നു കരുതി ആശ്വസിക്കും ഞാന്‍ എന്നാണ് കോളേജ് അധ്യാപികയും എഴുത്തുകാരിയുമായ ദീപ നിശാന്ത് കമന്റു ചെയ്തിരിക്കുന്നത്.
സ്വന്തം സൗന്ദര്യത്തില്‍ തൃപ്തിപ്പെടൂ, ഓരോരുത്തര്‍ക്കും അവരുടെതായ സൗന്ദര്യമുണ്ട് എന്നാണ് ഷബീര്‍ അത്താണിക്കല്‍ എന്ന വ്യക്തി പ്രതികരിക്കുന്നത്.
എജ്ജാതി ലുക്ക് എന്നും അമ്പതാമത്തെ വയസ്സില്‍ കുഞ്ഞു കളിക്കല്ലേ എന്നും ഇത് ഞാനിങ്ങെടുക്കുവാ എന്നും സാരി ഉടുക്കുമ്പോ ഇത്തിര കുമ്പ ഉണ്ടെങ്കിലേ സ്റ്റൈലാവൂ എന്ന് സ്വയം പറഞ്ഞ് അഭിമാനിച്ചിരുന്ന ഞാന്‍…!! എന്നും ഒക്കെ പല വിധത്തില്‍ രസകരമായി കമന്റുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറയുന്നു.
സ്ത്രീകള്‍ പ്രകടിപ്പിച്ച അഭിപ്രായങ്ങളില്‍ വേറിട്ടു നില്‍ക്കുന്ന ഒന്നാണ് ഫേസ് ബുക്കില്‍ പട്ടാമ്പി സ്വദേശിയും സൈക്കോ-സോഷ്യല്‍ കൗണ്‍സിലറും ആയ പാര്‍വ്വതി വല്‍സല മോഹനന്‍ പങ്കുവെച്ചിരിക്കുന്നത്.
‘ നിങ്ങള്‍ക്കവരില്‍ എന്തെങ്കിലും വ്യത്യസ്തത തോന്നിയോ എങ്കില്‍ നിങ്ങള്‍ക്കിപ്പോഴും വണ്ടി കിട്ടിയില്ല എന്നര്‍ഥം. എനിക്ക് പക്ഷേ വ്യത്യസ്തത തോന്നിയത് അവരില്‍ അല്ല, വിവാഹ മോചിത, 42 വയസ്സുകാരി, എന്നിട്ടും…എന്നു പറയുന്ന നിങ്ങളില്‍ ആണ്. ആ ‘എന്നിട്ടും’ ഉണ്ടല്ലോ…അത് വല്ലാത്തൊരു എന്നിട്ടും ആണ്.–പാര്‍വ്വതി പറയുന്നു. വിവാഹ മോചനം ഇത്രയ്ക്ക് സഹതാപമര്‍ഹിക്കുന്ന ഒന്നായിരുന്നോ എന്ന് അവര്‍ ചോദിക്കുന്നു. പണവും ഫെയിമും ഇല്ലാത്തവര്‍ എങ്ങിനെയാണ് മോട്ടിവേറ്റഡ് ആവേണ്ടത് എന്നും പാര്‍വ്വതി അത്ഭുതത്തോടെ ആരായുന്നു.
പാര്‍വ്വതിയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം…
മഞ്ജു വാര്യരുടെ വേഷം , വിവാഹ മോചനം വയസു തുടങ്ങിയവ ആഘോഷമാക്കേണ്ടി വരുന്നതു മലയാളിക്കു മാത്രം ആണോ.നിങ്ങൾക്കവരിൽ എന്തെങ്കിലും വ്യത്യസ്തത തോന്നിയോ ..എങ്കിൽ നിങ്ങൾക്കിപ്പോഴും വണ്ടി കിട്ടിയില്ല എന്നർത്ഥം …എനിക് പക്ഷെ വ്യത്യസ്തത തോന്നിയത് അവരിൽ അല്ല, വിവാഹമോചിത , 42 വയസ്സുകാരി എന്നിട്ടും …എന്നു പറയുന്ന നിങ്ങളിൽ ആണ് …ആ ‘എന്നിട്ടും’ ഉണ്ടല്ലോ …അത് വല്ലാത്തൊരു എന്നിട്ടും ആണ് …അതാണ് പ്രശ്നവും ..വിവാഹ മോചനവും 42 വയസ്സിൽ ഇടുന്ന ഡ്രെസ്സും ഹൈർസ്റ്റൈലും ഷേപ്പ് ഉള്ള ബോഡിയുമൊക്കെ ആഘോഷമാക്കേണ്ടി വരുന്നതാണ് എനിക് അത്ഭുതം …അതിനർത്ഥം ഇതൊന്നും നോർമൽ അല്ലായിരുന്നു എന്നത് തന്നെയാണ് …ആഘോഷിച്ചവരുടെ മനസ്സിലും നോർമൽ ആയിരുന്നില്ല…അതിനാലായിരിക്കാം വ്യത്യസ്തത തോന്നിയത് .
വിവാഹമോചനം ഇത്രക് സഹതാപം അർഹിക്കുന്ന ഒന്നായിരുന്നോ..പലരുടെയും പോസ്റ്റിലെ ഹൈലൈറ്റ് അതാണ്…..അവർ പരീക്ഷിക്കുന്ന hairstyle ഡ്രസ്സ് സ്റ്റൈൽ എല്ലാം note ചെയ്യുന്ന ഒരാളാണ് ഞാനും . I respect her and I love her because she is an independent woman ..പണവും ഫെയിമും ഉള്ള ഒരാളിൽ നിന്നും ഇതൊന്നും ഇല്ലാത്തവർ എങ്ങിനെയാണ് മോട്ടിവേറ്റഡ് ആവണ്ടത്… ഒരു പുരുഷനെ(മമ്മൂട്ടിയെ) ആഘോഷിക്കുന്ന പോലെ അംഗീകരിക്കുന്ന പോലെ ഒരു സ്ത്രീയെയും അംഗീകരിക്കുന്നു ആഘോഷിക്കുന്നു അതിവിടെ നടക്കുന്നുണ്ട് …അതിൽ ഒരുപാട് സന്തോഷം