Categories
kerala

എല്‍ദോസ് കുന്നപ്പള്ളിക്കും ഭാര്യയ്ക്കും ഇരട്ടവോട്ട്‌

പെരുമ്പാവൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് നേതാവുമായ എല്‍ദോസ് കുന്നപ്പിള്ളിക്ക് ഇരട്ടവോട്ടുള്ളതായി കണ്ടെത്തല്‍. രായമംഗലം പഞ്ചായത്തിലെ 142-ാം ബൂത്തിലും മാറാടിയിലെ 130-ാം ബൂത്തിലുമാണ് വോട്ടുള്ളത്. എല്‍ദോസിനൊപ്പം ഭാര്യയ്ക്കും ഈ രണ്ട് ബൂത്തിലും വോട്ടുണ്ട്.

എന്നാല്‍ തനിക്ക് ഇതിനെ കുറിച്ച് ഒന്നും അറിയില്ലെന്നാണ് എല്‍ദോസിന്റെ പ്രതികരണം. മാറാടിയിലെ ബൂത്തില്‍ അഞ്ച് വര്‍ഷം മുമ്പ് തനിക്ക് വോട്ടുണ്ടായിരുന്നു. അവിടെ നിന്നും വോട്ട് മാറ്റി. നിലവില്‍ രായമംഗലം പഞ്ചായത്തിലാണ് തനിക്കും ഭാര്യയ്ക്കും വോട്ടുള്ളത്. രണ്ട് ബൂത്തില്‍ തനിക്ക് വോട്ടുള്ളത് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഭാഗത്തു നിന്നുള്ള പാളീച്ചയാണെന്നും എല്‍ദോസ് കുന്നപ്പിള്ളി അറിയിച്ചു.

thepoliticaleditor
Spread the love
English Summary: double vote for udf candidate eldos kunnappalli and wife

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick