Categories
kerala

ഇടതു വിജയം പ്രവചിച്ച് ടൈംസ് നൗ സര്‍വ്വേ

കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണി വിജയം പ്രവചിച്ച് ടൈംസ് നൗ സീ വോട്ടര്‍ സര്‍വ്വേ. എല്‍ഡിഎഫ് 78 മുതല്‍ 86 വരെ സീറ്റുകള്‍ നേടുമെന്നാണ് പ്രവചനം. യുഡിഎഫിന് 52 മുതല്‍ 60 സീറ്റുകള്‍ വരെ ലഭിക്കാം. ബിജെപിക്ക് 0-2 സീറ്റുകള്‍ ലഭിക്കാനാണ് സാധ്യത. എല്‍ഡിഎഫിന്റെ വോട്ട് ഷെയറില്‍ 0.6 ശതമാനം കുറവ് വരുമെന്നും സര്‍വെ പ്രവചിക്കുന്നു. 2016-ല്‍ 43.5 ശതമാനം വോട്ട് ഷെയര്‍ ഉണ്ടായിരുന്നത് 2021 ല്‍ 42.9 ശതമാനമായി കുറയും. യുഡിഎഫിന്റെ വോട്ട് ഷെയര്‍ 38.8 ശതമാനത്തില്‍നിന്ന് 37.6 ശതമാനമായി കുറയും.

മുഖ്യമന്ത്രിയാകാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നവരുടെ പട്ടികയില്‍ പിണറായി വിജയനാണ് ഒന്നാം സ്ഥാനത്ത്. 42.34 ശതമാനം അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തില്‍ സംതൃപ്തി രേഖപ്പെടുത്തി. സര്‍വെയില്‍ പങ്കെടുത്ത 55.84 ശതമാനം രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി ആകണമെന്ന ആഗ്രഹമാണ് പ്രകടിപ്പിച്ചത്. 31.95 ശതമാനം മോദി പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു.

thepoliticaleditor
Spread the love
English Summary: LEFT VICTORY IN KERALA SAYS TIMES NOW ZEE VOTER SURVEY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick