Categories
latest news

സര്‍ക്കാരിനെ വിമര്‍ശിക്കുന്നതും വിയോജിക്കുന്നതും രാജ്യദ്രോഹമാകില്ല -സുപ്രീംകോടതി


ഫാറൂഖ് അബ്ദുള്ളയ്‌ക്കെതിരെ നല്‍കപ്പെട്ട പൊതു താല്‍പര്യ ഹര്‍ജി തള്ളിക്കൊണ്ട് സുപ്രീംകോടതി ബുധനാഴ്ച പറഞ്ഞതാണിത്. കാശ്മീരിനെ സംബന്ധിച്ച ഭരണഘടനാവകുപ്പ് 370 പുനസ്ഥാപിക്കാന്‍ വേണമെങ്കില്‍ ചൈനയുടെ സഹായം തേടുമെന്ന് ഫാറൂഖ് അബ്ദുളള പ്രസംഗിച്ചു എന്നതായിരുന്നു കേസിനാസ്പദമായ സംഭവം. കാശ്മീരിനെ ചൈനയ്ക്ക് കൈമാറാനുള്ള രാജ്യദ്രോഹ നീക്കമാണ് ഫാറൂഖ് നടത്തിയതെന്ന് ആരോപിച്ച് രജത് ശര്‍മ, ഡോ നേഹ് ശ്രീവാസ്ഥവ എന്നിവരാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ കോടതി ഇവരുടെ വാദം തള്ളി. സര്‍ക്കാരിനെ വിമര്‍ശിക്കുന്നതോ വ്യത്യസ്തമായ വീക്ഷണം പറയുന്നതോ രാജ്യദ്രോഹമാവുകയില്ല എന്ന് കോടതി നിരീക്ഷിച്ചു. അതിനാല്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 124എ വകുപ്പില്‍ വരികയുമില്ല എന്ന് കോടതി വ്യക്തമാക്കി.

Spread the love
English Summary: it IS NOT SEDITIOUS TO HAVE VIEWS DIFFRENT FROM GOVERNMENT SAYS SUPREME COURT

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick