കെപിസിസി ജനറൽ സെക്രട്ടറിയും ജയ്ഹിന്ദ് ടിവി മുൻ ചെയർമാനുമായ വിജയൻ തോമസ് ബിജെപിയിൽ ചേർന്നു. പാർട്ടി ആസ്ഥാനത്ത് ജനറൽ സെക്രട്ടറി അരുൺ സിങ് അംഗത്വം നൽകി.
കോൺഗ്രസിന് ആശയക്കുഴപ്പമാണ്. പ്രാദേശിക പാർട്ടിയുടെ സാന്നിധ്യം പോലുമില്ല. കേരളത്തിലും കൂടുതൽ നേതാക്കൾ മറ്റു പാർട്ടികളിൽ ചേരും. ആരും തുറന്നുപറയുന്നില്ല. സീറ്റിന്റെ പേരിൽ അല്ല പാർട്ടി വിടുന്നതെന്നും വിജയൻ തോമസ് പറഞ്ഞു.(അപ്പോള്‍ വ്യക്തമായി, എന്താണ് പെട്ടെന്നുള്ള ബി.ജെ.പി.യിലേക്കുള്ള കാലുമാറ്റത്തിന്റെ കാരണം എന്ന്!!)
മൂന്ന് വര്‍ഷം മുമ്പ് ബി.ജെ.പി.യില്‍ ചേരാന്‍ ശ്രമിച്ച ആളാണ് വിജയന്‍ തോമസ്. അന്ന് ഡെല്‍ഹിയില് പോയി പ്രസിഡണ്ട് അമിത്ഷായെ കണ്ട് അംഗത്വം സ്വീകരിക്കാന്‍ ശ്രമിച്ചു. എന്നാല്‍ കോണ്‍ഗ്രസ് വീണ്ടും എന്തെങ്കിലും ഓഫര്‍ വെച്ചിട്ടായിരുന്നോ എന്നറിയില്ല, വിജയന്‍ തോമസ് ബി.ജെ.പി.യില്‍ ചേരല്‍ നീക്കം പൊടുന്നനെ ഉപേക്ഷിക്കുകയും കോണ്‍ഗ്രസുകാരനായി തുടരുകയും ചെയ്തു!! ഇത്രേയുള്ളൂ ആദര്‍ശവും പാര്‍ടി തത്വബോധവും എന്ന് വിജയന്‍ തോമസ് അന്നേ കാണിച്ചു തന്നിട്ടുണ്ട്.
കേരളത്തില്‍ പോലും കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലേക്ക് ചായുന്നു എന്നതില്‍ നിന്നും ഇവരുടെ കോണ്‍ഗ്രസ് സംഘടനാബോധവും പാര്‍ടിതത്വങ്ങളെക്കുറിച്ചുള്ള ബഹുമാനവും വ്യക്തിപരമായ ആദര്‍ശവും ഇത്രയേ ഉള്ളൂ എന്ന് വ്യക്തമാകുന്നു. യഥാര്‍ഥത്തില്‍ അത്തരം നേതാക്കളുടെ ആദര്‍ശത്തിന് മുഷിഞ്ഞാല്‍ മാറാവുന്ന വസ്ത്രത്തിന്റെ മൂല്യമേ ഉള്ളൂ എന്നാണ് വെളിവാകുന്നത്. അവഗണനയോ ഉദ്ദേശിച്ച സ്ഥാനമോ കിട്ടാതാകുമ്പോള്‍ നേരെ വിപരീതമായ പ്രത്യയശാസ്ത്രത്തിന്റെ വക്താവാകാന്‍ വിജയന്‍ തോമസിനെപ്പോലുള്ള നേതാക്കള്‍ക്ക് ഉളുപ്പില്ലാതാകുന്നുണ്ടെങ്കില്‍ അത് യഥാര്ഥ രാഷ്ട്രീയ പ്രവര്‍ത്തനമാണോ എന്നാണ് ജനം ചോദിക്കുന്നത്. ജനത്തെ ഓരോന്ന് ഓരോ കാലത്ത് പറഞ്ഞ് കബളിപ്പിക്കുകയല്ലേ എന്നതാണ് ഉയരുന്ന ചോദ്യം.