യു.ഡി.എഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി. കോണ്‍ഗ്രസ് 91 സീറ്റില്‍ മല്‍സരിക്കും. മുസ്ലിം ലീഗ്– 27, ജോസഫ് –10, ആർ.എസ്.പി– 5 .എൻ .സി .പി– 2, ജേക്കബ് ഗ്രൂപ്പ്– 1 ,ജനതാദൾ– 1, സി.എം.പി–1, ആർ.എം.പി.– 1 എന്നിങ്ങനെയാണ് സീറ്റുകള്‍..
കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക അന്തിമരൂപത്തിനായുള്ള ചര്‍ച്ച ഡെല്‍ഹിയില്‍ തുടരുകയാണ്. നാളെയോടെ അന്തിമമാകുമെന്നാണ് കരുതുന്നത് . 91 സീറ്റിൽ 81 സീറ്റിലേ ധാരണയായുള്ളു. അന്തിമ പട്ടിക ഞായറാഴ്ച പുറത്തിറക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് കെ.പി.സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു.നേമം അടക്കം 10 സീറ്റിൽ ധാരണയാകാത്തതാണ് പ്രഖ്യാപനം നീളാന്‍ കാരണം.