Categories
latest news

നിയമസഭയില്‍ ബി.ജെ.പി. അംഗത്തിന്റെ ആത്മഹത്യാശ്രമം

സാനിറ്റൈസര്‍ അമിതമായി കുടിച്ച് നിയമസഭയില്‍ ബി.ജെ.പി. എം.എല്‍.എ.യുടെ ആത്മഹത്യാശ്രമം. ഇന്നലെ ഒഡിഷയിലാണ് സംഭവം. നെല്‍കര്‍ഷകരുടെ ദുരിതം ആണ് ആത്മഹത്യാശ്രമത്തിലേക്കു നയിച്ചത് എന്ന് എം.എല്‍.എ. പറയുന്നു. ദേബ്ഗഡ് എം.എല്‍.എ. സുഭാഷ് പാണിഗ്രാഹിക്ക് മണ്ഡലത്തിലെ നെല്‍ക്കര്‍ഷകരുടെ പ്രതിസന്ധി കണ്ട് സഹിച്ചില്ല. രണ്ട് ലക്ഷം ക്വിന്റല്‍ നെല്ല് ഏറ്റെടുക്കാനാളില്ലാതെ, വില്‍പനയില്ലാതെ കെട്ടിക്കിടക്കുന്നു. സര്‍ക്കാര്‍ ശ്രദ്ധിക്കുന്നില്ല. സര്‍ക്കാരിന്റെ ശ്രദ്ധയില്‍ ഈ കാര്യം കൊണ്ടുവരാനാണ് നിയമസഭയില്‍ തന്നെ ആത്മഹത്യാശ്രമം നടത്തിയതെന്ന് സുഭാഷ് പറയുന്നു. എന്തായാലും ജനത്തിന്റെ പ്രശ്‌നങ്ങള്‍ ഭരണകൂടത്തിന്റെ ശ്രദ്ധയിലെത്തിക്കാന്‍ ജനപ്രതിനിധി തന്നെ സ്വീകരിച്ച വ്യത്യസ്തമായ പ്രതിഷേധത്തിന് എത്ര വലിയ വിലയാണ് ചിലപ്പോള്‍ നല്‍കേണ്ടിവരിക എന്നതാണ് ചര്‍ച്ചയാകുന്നത്.

Spread the love
English Summary: SUOCIDE ATTEMPT OF A BJP MLA IN ODISHA ASSEMBLY

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick