യുഡിഎഫിന് വേണ്ടി സജീവമായി പ്രവര്‍ത്തിച്ചിരുന്ന സിനിമാ സംവിധായകന്‍ മൊയ്തു താഴത്ത് കോണ്‍ഗ്രസ്സ് വിട്ടു. കാര്യത്തിന് വേണ്ടി ഉപയോഗപ്പെടുത്തുകയും പിന്നീട് പാഴ്‌വസ്തുവായി വലിച്ചെറിയുന്ന സമീപനവുമാണ് കോണ്‍ഗ്രസിന്റേതെന്ന് അദ്ദേഹം പറഞ്ഞു.
ടി.പി. 51 എന്ന താന്‍ സംവിധാനം ചെയ്ത സിനിമ യുഡിഎഫുകാര്‍ തെരഞ്ഞെടുപ്പില്‍ മാത്രം അവരുടെ ചാനലില്‍ പ്രദര്‍ശിപ്പിച്ചു. ആ സമയത്ത് ലഭിച്ച പരസ്യവരുമാനം പോലും കൃത്യമായി തന്നില്ല. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി കണ്ണൂരില്‍ നിന്ന് ജനവിധി തേടുമ്പോള്‍ തന്റെ പാട്ടും പ്രസംഗവും തെരുവ് നാടകങ്ങളുമെല്ലാം എല്ലാ വേദികളിലും നന്നായി ഉപയോഗിച്ചിരുന്നു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കെ. സുധാകരന്‍ മത്സരിക്കുമ്പോള്‍ കണ്ണൂരില്‍ തെരുവ് നാടകം വേണമെന്ന് ആവശ്യപ്പെട്ടു. പ്രൊഫഷണലായ കലാകാരന്മാരെ അണിനിരത്തി നാടകം സംഘടിപ്പിച്ചു. എന്നാല്‍, ആ കലാകാരന്‍മാര്‍ക്ക് നല്‍കേണ്ട 80,000 രൂപ തരാതെ ഡിസിസി പ്രസിഡന്റ് തന്നെ ചതിച്ചതായി മൊയ്തു താഴത്ത് പറഞ്ഞു. ഭാര്യയുടെ സ്വര്‍ണം വിറ്റാണ് പണം കണ്ടെത്തിയതെന്നും മൊയ്തു താഴത്ത് പറഞ്ഞു.