എ.കെ ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തെ ചൊല്ലി എന്‍സിപി യോഗത്തില്‍ തര്‍ക്കവും കയ്യാങ്കളിയും. പ്രധാന നേതാക്കളെല്ലാം പങ്കെടുക്കുന്ന പാര്‍ട്ടി ജില്ലാ നേതൃയോഗത്തിലാണ് ഇരുവിഭാഗമായി തിരിഞ്ഞ് തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായത്.
രാവിലെ 11 മണിക്ക് ആരംഭിച്ച പാർട്ടി ജില്ലാ നേതൃ യോഗത്തിൽ പങ്കെടുക്കാൻ പ്രധാന നേതാക്കളെല്ലാം പങ്കെടുത്തിരുന്നു. യോഗം തുടങ്ങി അരമണിക്കൂറിന് ശേഷം ഇരുവിഭാഗമായി തിരിഞ്ഞ് തര്‍ക്കവും കയ്യാങ്കളിയും ഉണ്ടായത്. യോഗത്തില്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ടി.പി പീതാംബരന് മാസ്റ്ററും എ.കെ ശശീന്ദ്രനും ഉണ്ടായിരുന്നു. എ.കെ ശശീന്ദ്രനെ ഏലത്തൂരില്‍ സ്ഥാനാര്‍ത്ഥിയാക്കുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം.
കോഴിക്കോട് ജില്ലയിലെ 13 ബ്ളോക്കുകളിലെ നാല് ബ്ളോക്കുകളില്‍ ശശീന്ദ്രനെതിരെ മുന്‍പുതന്നെ വിമര്‍ശനം ഉണ്ടായിരുന്നു. പാര്‍ട്ടിയിലെ യുവനേതാക്കള്‍ ശശീന്ദ്രന്റെ സ്ഥാനാര്‍ത്ഥിത്വത്തിന് എതിരാണ്. എന്‍സിപി ശക്തികേന്ദ്രമായ ബാലുശേരി മേഖലയില്‍ ശശീന്ദ്രനെതിരെ വലിയ എതിര്‍പ്പാണ് പ്രവര്‍ത്തകര്‍ക്കുളളത്.