Categories
latest news

ഒഴിവുള്ളതിലും അധികം പേരെ നിയമിക്കുന്നത് ഭരണഘടനാവിരുദ്ധം-സുപ്രീംകോടതി

സബ്ബ് ഇന്‍സ്‌പെക്ടര്‍മാരുടെ 828 പ്രമോഷന്‍ ഒഴിവുകള്‍ വിജ്ഞാപനം ചെയ്ത ശേഷം 636 അധിക പ്രമോഷന്‍ കൂടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതാണ് കേസിനാസ്പദമായ സംഭവം

Spread the love

വിജ്ഞാപനം ചെയ്ത ഒഴിവുകളെക്കാളും അധികം ഉദ്യോഗാര്‍ഥികള്‍ക്ക് നിയമനം നല്‍കുന്നത് ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ ഇന്ദു മല്‍ഹോത്ര, എല്‍. നാഗേശ്വര റാവു, വിനീത് സരണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചിന്റെതാണ് നിരീക്ഷണം. മഹാരാഷ്ട്രസര്‍ക്കാര്‍ കക്ഷിയായ കേസിലാണ് കോടതി ഇത് വ്യക്തമാക്കിയത്. പൊലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍മാരുടെ 828 പ്രമോഷന്‍ ഒഴിവുകള്‍ വിജ്ഞാപനം ചെയ്ത ശേഷം 636 അധിക പ്രമോഷന്‍ കൂടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതാണ് കേസിനാസ്പദമായ സംഭവം. ഭരണഘടനയുടെ 14, 16(1) വകുപ്പുകളനുസരിച്ച് അധികം പേര്‍ക്ക് നിയമനം നല്‍കുന്നത് തെറ്റാണെന്ന് കോടതി പറഞ്ഞു.

Spread the love
English Summary: The Supreme Court observed that recruitment of candidates in excess of the notified vacancies, will be violative of Articles 14 and 16 (1) of the Constitution.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick