അഹമ്മദാബാദില്‍ മൊട്ടേര സ്റ്റേഡിയം എന്നറിയപ്പെടുന്ന സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ സ്റ്റേഡിയം ഇനി നരേന്ദ്രമോദി സ്‌റ്റേഡിയം എന്ന് അറിയപ്പെടും. നമസ്‌തേ ട്രംപ് പരിപാട നടത്തി ലോകപ്രശസ്തമായിത്തീര്‍ന്ന ആ ക്രിക്കറ്റ് സ്‌റ്റേഡിയത്തിന് സ്വന്തം പേരിട്ട് നേരന്ദ്രമോദി പുതിയൊരു ഗുജറാത്ത് മോഡലിനാണ് തുടക്കം കുറിച്ചിരിക്കുന്നത് എന്ന് പരിഹാസം പല കോണുകളില്‍ നിന്നും ഉയര്‍ന്നു കഴിഞ്ഞു. മാത്രമല്ല, സ്്‌റ്റേഡിയത്തിലെ രണ്ടറ്റത്തുളള രണ്ട് കവാടങ്ങളിലെ പവലിയനുകള്‍ക്ക് പേര് ഇട്ടിരിക്കുന്നത് മോദിയുടെ സുഹൃത്തുക്കളും ഗുജറാത്തികളുമായ വ്യവസായഭീമന്‍മാര്‍ അംബാനിയുടെയും അദാനിയുടെയും കമ്പനികളുടെ പേരുകളാണ്. ആഭ്യന്തര മന്ത്രി അമിത്ഷായുടെ നിയോജക മണ്ഡലത്തിലാണ് മൊട്ടേര സ്‌റ്റേഡിയം. പുനര്‍നാമകരണം നടത്തിയതാവട്ടെ രാഷ്ട്രപതി റാം നാഥ് കോവിന്ദും. എല്ലാ ്അര്‍്ഥത്തിലും ഗുജറാത്ത് മോഡല്‍ പേരിടലായി മാറിയ സംഭവത്തില്‍ പക്ഷേ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ മുന്നണിപ്പോരാളിയായിരുന്നു പ്രശസ്തനായ ഗുജറാത്തി സര്‍ദാര്‍ പട്ടേല്‍ ഒഴിവാക്കപ്പെടുകയും ചെയ്തു. പൂര്‍ണമായും ഒഴിവാക്കി എന്ന് പറയിപ്പിക്കാന്‍ ഇടവരാത്ത രീതിയില്‍ ഒരു കാര്യം ചെയ്തിട്ടുണ്ട്–പുതിയതായി നിര്‍മ്മിക്കുന്ന സ്‌പോര്‍ട്‌സ കോംപ്ലക്‌സിന് ശിലാസ്ഥാപനം ചെയ്തപ്പോള്‍ അതിന് പട്ടേലിന്റെ പേരാണ് നല്‍കിയിരിക്കുന്നത്. ശിലാസ്ഥാപനവും രാഷ്ട്രപതി നിര്‍വ്വഹിച്ചു.
റിലയന്‍സിന്റെയും അദാനി കമ്പനിയുടെയും പേര് പവലിയനുകള്‍ക്ക് നല്‍കാന്‍ പറഞ്ഞിരിക്കുന്ന ന്യായം ഇതാണ്–ലോകത്തിലെ പല സ്റ്റേഡിയങ്ങളിലും ഇതുണ്ട്. വലിയ കമ്പനികളുടെ ബ്രാന്‍ഡിങ്ങിലാണ് അവ അറിയപ്പെടുന്നത്. ഇംഗ്ലണ്ടിലെ എമിറേറ്റ്‌സ് സ്റ്റേഡിയം, ഇത്തിഹാദ് സ്റ്റേഡിയം, ജപ്പാനിലെ നിസ്സാന്‍ സ്റ്റേഡിയം, യമഹ സ്റ്റേഡിയം, ടൊയോട്ട സ്‌റ്റേഡിയം, പോളണ്ടിലെ പെപ്‌സി അറീന എന്നിവ ഉദാഹരണങ്ങളായും എടുത്തു കാട്ടുന്നു.
സ്‌റ്റേഡിയത്തില്‍ നടന്ന നാമകരണപരിപാടിയെ പരിഹസിച്ച് ധാരാളം രാഷ്ട്രീയനേതാക്കള്‍ രംഗത്തു വന്നിട്ടുണ്ട്. കോണ്ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നാം രണ്ട്, നമുക്ക് രണ്ട് ( ഹം ദോ..ഹമാരേ ദോ) എന്ന് ട്വീറ്റ് ചെയ്തു. അംബാനിക്കും അദാനിക്കും വേണ്ടിയാണ് രാജ്യത്ത് പുതിയ കര്‍ഷകനിയമങ്ങള്‍ പാസ്സാക്കിയതെന്ന് നേരത്തെ തന്നെ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. സര്‍ദാര്‍ പട്ടേലിനെ അപമാനിക്കുന്ന നടപടിയാണുണ്ടായതെന്ന് സൂചന നല്കി പ്രിയങ്കാഗാന്ധിയുടെ ട്വീറ്റും പുറത്തു വന്നിട്ടുണ്ട്. മോദി പട്ടേലിനെ ഒഴിവാക്കി സ്വയം പ്രതിഷ്ഠിച്ചതിനെതിരെ കടുത്ത പരിഹാസം സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്നുണ്ട്.