Categories
kerala

ഉമ്മൻ ചാണ്ടി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടു, പരിക്കില്ല

കോണ്‍ഗ്രസ് നേതാവ ഉമ്മന്‍ചാണ്ടി സഞ്ചരിച്ച കാര്‍ പത്തനംതിട്ടയില്‍ അപകടത്തില്‍പ്പെട്ടു. ആര്‍ക്കും പരിക്കില്ല. പത്തനംതിട്ട ഏനാത്ത് വടക്കേടത്ത് കാവിലാണ് അപകടം ഉണ്ടായത്. ഉമ്മൻ ചാണ്ടി സഞ്ചരിച്ചിരുന്ന
കാറിൽ മറ്റൊരു കാർ വന്നിടിക്കുകയായിരുന്നു. ആർക്കും പരുക്കില്ല.

സ്ത്രീ ഓടിച്ച കാർ സ്റ്റീയറിങ് ലോക്കായി എതിർവശത്തേക്ക് എത്തി ഉമ്മൻ ചാണ്ടിയുടെ വണ്ടിയിൽ ഇടിക്കുകയായിരുന്നു.

thepoliticaleditor

ഈ സമയം അതുവഴിയെത്തിയ ചെങ്ങന്നൂർ നഗരസഭയുടെ കാറിൽ ഉമ്മൻ ചാണ്ടി കോട്ടയത്തേക്കുള്ള യാത്ര തുടർന്നു.

തിരുവനന്തപുരത്ത് നിന്നു കോട്ടയത്തേക്ക് പോകും വഴിയായിരുന്നു അപകടം.

Spread the love
English Summary: Oommen chandy's car met an accident in Pathanamthitta, casuality for none.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick