ബി.ജെ.പി നേതാക്കളെ വിവാഹത്തിനും മറ്റ് ചടങ്ങുകള്‍ക്കും ക്ഷണിച്ചു പോകരുതെന്ന് വിലക്കി യു.പി.യിലെ ഒരു മഹാപഞ്ചായത്ത്. ബി.ജെ.പി. നേരിടുന്ന ഒറ്റപ്പെടലിന്റെ നേര്‍ തെളിവായി മാറിയ ഈ സംഭവം വലിയ ചര്‍ച്ചായായിരിക്കയാണ്.
സിസൗളിയില്‍ ചേര്‍ന്ന കര്‍ഷകരുടെ മഹാ പഞ്ചായത്തിലാണ് ഈ ഫത്വ പുറപ്പെടുവിച്ചത്. ഇനി അഥവാ ആരെങ്കിലും തെറ്റായി പങ്കെടുപ്പിച്ചാല്‍ പിറ്റേ ദിവസം പിഴയായി 100 ഭാരതീയ കിസാന്‍ യൂണിയന്‍ പ്രവര്‍ത്തകര്‍ക്ക് ഭക്ഷണം നല്‍കണം.! ബി.കെ.യു. പ്രസിഢണ്ട് നരേഷ് ടിക്കായത്തിന്റെ ഈ ഉത്തരവ് വിവാദമായതോടെ അദ്ദേഹം തന്നെ വിശദീകരണവുമായി രംഗത്തു വന്നു. ഏതെങ്കിലും ചടങ്ങില്‍ ബി.ജെ.പി.ക്കാരെ പങ്കെടുപ്പിച്ചാല്‍ അവരുമായി കര്‍ഷകര്‍ ഇടയും എന്നുറപ്പാണ്. അതു കൊണ്ടാണ് അത്തരം ഉത്തരവിട്ടത് എന്ന് പറഞ്ഞാണ് ടിക്കായത്ത് തടി തപ്പിയത്.