ടൂള്‍കിറ്റ് കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ കഴിയുന്ന പരിസ്ഥിതി ആക്ടീവിസ്റ്റ് ബംഗലുരുവിലെ ദിശ രവിക്ക് വെള്ളിയാഴ്ച പിന്തുണയുമായി സ്വീഡീഷ് പരിസ്ഥിതി പ്രവര്‍ത്തക ഗ്രേറ്റ ട്യൂണ്‍ബര്‍ഗ്. അഭിപ്രായസ്വാതന്ത്ര്യത്തിനും സമാധാനപരമായ പ്രതിഷേധത്തിനുമുള്ള അവകാശത്തിന് യാതൊരു വിട്ടുവീഴ്ചയും ചെയ്യേണ്ടതില്ലെന്ന് ഗ്രേറ്റ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചു. ഏത് ജനാധിപത്യത്തിന്റെയും ഭാഗമാണ് മൗലികാവകാശങ്ങളെന്നും ഗ്രേറ്റ പറഞ്ഞു. ഫെബ്രുവരി മൂന്നിന് ഗ്രേറ്റ ഷെയര്‍ ചെയ്ത ടൂള്‍കിറ്റ് എഡിറ്റ് ചെയ്തു എന്ന കുറ്റത്തിനാണ് ദിശ രവിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായിരുന്നു ഈ ടൂള്‍കിറ്റ്.
Social Media

‘നാട്ടു നാട്ടു’ ഗാനം ശരിക്കും ഓസ്കര് അര്‍ഹിക്കുന്നുണ്ടോ…?!
March 15, 2023

ഖുശ്ബുവിന്റെ ഞെട്ടിക്കുന്ന തുറന്നു പറച്ചില്…ഇതാണ് വനിതാ ദിനത്തിലെ ഏറ...
March 08, 2023

Social Connect
Editors' Pick
ബംഗാളിലെ ഏക കോൺഗ്രസ് എംഎൽഎ ടിഎംസിയിൽ ചേർന്നു
May 29, 2023