പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്റെഐശ്വര്യകേരളയാത്ര പാലായിലെത്തി. എൻ.സി.പി വിട്ട മാണി സി. കാപ്പന്‍ തുറന്ന ജീപ്പിൽ പ്രവർത്തകർക്കൊപ്പം അഭിവാദ്യമർപ്പിക്കാനെത്തി.
പാലാ എം.എല്‍.എ. ആണ് കാപ്പന്‍. എന്‍.സി.പി. വിട്ട് പുതിയ പാര്‍ടി രൂപീകരിക്കാന്‍ തീരുമാനിച്ചിട്ടുള്ള കാപ്പന്‍ യു.ഡി.എഫിലെ പുതിയ ഘടകകക്ഷിയാകാനാണ് ഉദ്ദേശിക്കുന്നത്.
താന്‍ ഐശ്വര്യകേരള യാത്രയില്‍ പങ്കുചേരുമെന്ന് കാപ്പന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.