പറഞ്ഞു പഠിപ്പിച്ചതെന്തൊക്കെയോ യുക്തിയില്ലാതെ പുലമ്പി ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ കേരളത്തില്‍ പര്യടനം തുടങ്ങി.
സാമാന്യ ജനം കേട്ടാല്‍ വിശ്വസിക്കാത്ത ആരോപണങ്ങള്‍ ഉരുവിട്ട് ബി.ജെ.പി. അധ്യക്ഷന്റെ പ്രസംഗം പരിഹാസ്യമായിരിക്കയാണ്.
യുഡിഎഫും എൽഡിഎഫും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും കേരളത്തിൽ ഒരു മൂന്നാംധ്രുവമായി ബിജെപി മാറിയെന്നും നഡ്ഡ .
നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ച് കേരളത്തിലെത്തിയതായിരുന്നു ബി.ജെ.പി. അഖിലേന്ത്യാ അധ്യക്ഷന്‍.
പിണറായി വിജയന്റെ നേതൃത്വത്തിൽ എൽഡിഎഫ് ആസൂത്രിതമായി ഭരണഘടനാ സ്ഥാപനങ്ങളെ ആക്രമിക്കുകയാണ്. സിഎജിക്കെതിരായ പ്രമേയം ജനാധിപത്യ സംവിധാനത്തെ അപകടപ്പെടുത്തുന്നതാണെന്നും നഡ്ഡ പറഞ്ഞു.
സ്വർണക്കടത്ത് കേസ്, കെ ഫോൺ, ഇ-മൊബിലിറ്റി തുടങ്ങിയ എല്ലാ തട്ടിപ്പുകളിലും മന്ത്രിമാരുടെ പേഴ്സുകൾ വീർപ്പിക്കുക എന്ന ഒറ്റ അജണ്ട മാത്രമാണ് ഉള്ളത്. സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ കേരളത്തിലെ മാത്രമല്ല ആത്മാഭിമാനമുള്ള ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുള്ള മലയാളികളേയും ലജ്ജിപ്പിച്ചു.
പിണറായി വിജയന് വിശ്വാസ്യത നഷ്ടപ്പെട്ടു. സിപിഎം സർക്കാർ സർവീസുകളിൽ പിൻവാതിൽ നിയമനങ്ങൾ നടത്തുന്നു. കോവിഡ് നിയന്ത്രണത്തിൽ സംസ്ഥാന സർക്കാർ ആകെ പരാജയമാണ്. രാജ്യത്ത് ഇന്ന് റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ പകുതിയിലധികവും കേരളത്തിലാണ്.
കേരളത്തിൽ കോൺഗ്രസും സിപിഎമ്മും പരസ്പരം മത്സരിക്കുന്നുണ്ടെങ്കിൽ ബംഗാളിൽ ഇരുവരും സഖ്യകക്ഷികളാണ്. പ്രത്യയശാസ്ത്ര പാപ്പരത്തമല്ലാതെ ഇതിനെ കുറിച്ച് മറ്റൊന്നും പറയാനില്ലെന്നും ബിജെപി അധ്യക്ഷൻ പറഞ്ഞു.