തൊലിയില്‍ സ്പര്‍ശിക്കാതെ മാറിടത്തില്‍ തൊടുന്നത് ലൈംഗീക പീഢനം ആവില്ലെന്ന ബോംബെ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെയുടെ ബെഞ്ച് ആണ് സ്റ്റേ നല്‍കിയത്. അറ്റോര്‍ണി ജനറല്‍ കെ.കെ.വേണുഗോപാല്‍ ബോംബെ ഹൈക്കോടതി വിധി പരാമര്‍ശിച്ച് കോടതിയുടെ ശ്രദ്ധ ക്ഷണിച്ചതിനെത്തുടര്ന്നായിരുന്നു സ്റ്റേ. പോക്സോ ആക്ട് സെക്ഷന്‍-8 വ്യാഖ്യാനിച്ച പ്രകാരമായിരുന്നു മുംബൈ കോടതിയുടെ ഉത്തരവ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ മാറില്‍ അമര്‍ത്തിയ സംഭവത്തില്‍, ചര്‍മ്മത്തില്‍ സ്പര്‍ശിക്കാതെയാണ് അത് ചെയ്തതെങ്കില്‍ ലൈംഗിക അതിക്രമത്തിന്റെ പരിധിയില്‍ വരില്ല എന്നായിരുന്നു കഴിഞ്ഞ ദിവസം ഹൈക്കോടതി വിധിച്ചത്. ഈ വിധിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുകയുണ്ടായി.
Social Media

‘നാട്ടു നാട്ടു’ ഗാനം ശരിക്കും ഓസ്കര് അര്‍ഹിക്കുന്നുണ്ടോ…?!
March 15, 2023

ഖുശ്ബുവിന്റെ ഞെട്ടിക്കുന്ന തുറന്നു പറച്ചില്…ഇതാണ് വനിതാ ദിനത്തിലെ ഏറ...
March 08, 2023
Social Connect
Editors' Pick
വിവാദ പരാമർശം സ്പീക്കർ എ.എൻ.ഷംസീർ പിൻവലിച്ചു
March 20, 2023