സുഹൈൽ ബഹ്വാൻ കമ്പനിയിൽ ജോലി ചെയ്യുന്ന കോട്ടയം ചങ്ങനാശേരി സ്വദേശി വർഗീസിൻ്റെ മകൻ ആൽവിൻ (22),
മഹാരാഷ്ട്ര സ്വദേശി ദേവാൻഷൂ (21) എന്നിവരാണ് മരിച്ചത്.
രണ്ട് പേർക്ക് പരിക്കേറ്റു.
അപകടത്തിൽ പെട്ടത് സുഹൃത്തുക്കളും, മസ്ക്കറ്റ് ഇന്ത്യൻ സ്കൂളിലെ പൂർവവിദ്യാർഥികളും.
മസ്കത്തിൽ നിന്ന് 75 കിലോമീറ്റർ അകലെ സമായീലിൽ ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം.
ഇവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ച് റോഡരികിലെ താഴ്ച്ചലേക്ക് ഇറങ്ങി മറിയുകയായിരുന്നു. വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന തലശേരി സ്വദേശി മുഹമ്മദ് സുനൂൻ, ആലപ്പുഴ സ്വദേശി ഹരികൃഷ്ണൻ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നാലുപേരും വിനോദ സഞ്ചാര കേന്ദ്രമായ ജബൽശംസിൽ പോയി മടങ്ങിവരുംവഴിയാണ് അപകടത്തിൽ പെട്ടത്. ഒമാനിൽ ജോലി ചെയ്യുന്ന സുനൂൻ ആയിരുന്നു കാർ ഓടിച്ചിരുന്നത്. മറ്റുള്ളവർ നാട്ടിൽ പഠിക്കുന്നവരാണ്. വാഹനമോടിച്ചയാൾ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് കരുതുന്നത്.