അയോധ്യയിലെ നിര്‍ദ്ദിഷ്ട രാമക്ഷേത്ര നിര്‍മ്മാണ ഫണ്ട് സ്വരൂപണവും രാജ്യവ്യാപകമായ ക്യാമ്പയിന് ആക്കി മാറ്റാന്‍ പദ്ധതി ഒരുങ്ങുന്നു. ദശാബ്ദങ്ങള്‍ക്കു മുമ്പ് രാമശിലാപൂജ ഇന്ത്യയിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ ഓളമുണ്ടാക്കാന്‍ ഉപയോഗിച്ചതു പോലെ തന്നെയാണ് ക്ഷേത്രനിര്‍മാണ ഫണ്ട് സ്വരൂപണശ്രമവും. ജനുവരി 15-ന് മകര സംക്രാന്തിയില്‍ തുടങ്ങി ഫെബ്രുവരി 27-ന് മാഘ പൂര്‍ണിമയില്‍ അവസാനിക്കുന്ന ഒരു മാസമായിരിക്കും പണപ്പിരിവ്. 65 കോടി ജനങ്ങളിലേക്ക് സന്ദേശം എത്തിക്കുക എന്നതാണ് ലക്ഷ്യം. അഞ്ചേകാല്‍ ലക്ഷം ഗ്രാമങ്ങളിലേക്ക് രാമക്ഷേത്രനിര്‍മ്മാണ കാര്യം പ്രചരിപ്പിക്കലും ലക്ഷ്യമിടുന്നു. ഓരോ സംസ്ഥാനത്തിനും പണപ്പിരിവിന് ടാര്‍ജറ്റും നിശ്ചയിച്ചിട്ടുണ്ട്. കൂപ്പണ്‍ വഴി ആയിരിക്കും പണം പിരിക്കുക. പത്തു രൂപയുടെത് തൊട്ട് ആയിരം രൂപ കൂപ്പണ്‍ വരെയുണ്ടാവും. കൂടുതല്‍ സംഖ നല്കാന് താല്പര്യമുള്ളവര്ക്കായി റസീറ്റും ഉണ്ടാകുമത്രേ. കൂപ്പണുകളില്‍ രാമക്ഷേത്രത്തിന്റെയും ശ്രീരാമന്റെയും ചിത്രം ഉണ്ടാകും. റസീറ്റില്‍ പിരിവ് നല്കുന്നവര്ക്കായി പ്രത്യേകം ലീഫ്ലെറ്റ് നല്‍കും. ഇത് ഇംഗ്ലീഷ്, ഹിന്ദി എന്നിവയ്ക്കു പുറമെ എല്ലാ പ്രാദേശിക ഭാഷയിലും ഉണ്ടാവും. തല്ക്കാലം വിദേശത്തു നിന്നും സംഭാവന സ്വീകരിക്കേണ്ടതില്ല എന്നാണ് തീരുമാനം എന്ന് സംഘാടകര്‍ പറയുന്നു. രാമക്ഷേത്ര ട്രസ്റ്റും വിശ്വഹിന്ദു പരിഷത്തും ആണ് പണപ്പിരിവിന് നേതൃത്വം നല്‍കുക.
Social Media

നിഷ്ക്രിയ Gmail അക്കൗണ്ടുകൾ അടുത്ത മാസം ഇല്ലാതാക്കും… നിങ്ങളുടെ Google അക്കൗ...
November 10, 2023

ഹമാസ് ‘ഭീകരര്‍’ ആണോ…സിപിഎം നേതാക്കള്‍ പല വഴിക്ക്, അണികളില്‍ വന്‍ ...
October 13, 2023

Social Connect
Editors' Pick
ദൗത്യം വിജയിച്ചു…മുഴുവൻ തൊഴിലാളികളെയും പുറത്തെത്തിച്ചു
November 28, 2023
‘ഇത്രയും ഇടുങ്ങിയ ചിന്താഗതി പാടില്ല’: പാകിസ്ഥാൻ കലാകാരന്മാരെ ഇന്ത...
November 28, 2023
അബിഗേൽ സാറയെ കണ്ടെത്തി
November 28, 2023