വൈറ്റില പാലത്തിലൂടെ വാഹനങ്ങള്‍ കുനിഞ്ഞു പോകണമെന്ന് പറഞ്ഞു എന്നതിന്റെ പേരില്‍ കടുത്ത വിമര്‍ശനം നേരിടേണ്ടിവന്ന ജനപക്ഷം സോഷ്യല്‍മീഡിയ ആക്ടീവിസ്റ്റ് ബെന്നി ജോസഫ് വീണ്ടും ന്യായീകരണ വീഡിയോയുമായി രംഗത്ത്. മന്ത്രി സുധാകരന്‍ കൊഞ്ഞാണന്‍ എന്നു വിളിച്ചതിനെതിരെയും ബെന്നി പച്ചയ്ക്ക് വിമര്‍ശിച്ചു. സുധാകരന്‍ സ്വയം കണ്ണാടി നോക്കി വിളിച്ചാല്‍ മതി എന്നായിരുന്നു വിമര്‍ശനം. ഞായറാഴ്ച പുറത്തു വിട്ട വീഡിയോയില്‍ താന്‍ പച്ചയ്ക്ക് കേട്ട തെറി വിൡയക്കുറിച്ച് അദ്ദേഹം പച്ചയ്ക്ക് തന്നെ പറഞ്ഞു. കുറഞ്ഞത് 3000 പേരെങ്കിലും ഫോണില്‍ തെറി വിളിച്ചതായും ബെന്നി കണക്കാക്കുന്നു.!! തെറികളെല്ലാം അത് വിളിച്ചവരുടെ മാതാപിതാക്കള്‍ക്ക് സമര്‍പ്പിക്കുന്നതായും ബെന്നി പറയുന്നു.
2020 സെപ്തംബറില്‍ പച്ചയക്ക് പറഞ്ഞ കാര്യം പാലം തുറന്നുകൊടുക്കാന്‍ വൈകുന്നു എന്നതാണ്. 98 ശതമാനം പണിയും കഴിഞ്ഞിട്ട് വെറുതെ ഇട്ടിരിക്കുന്നു എന്നാണ് പറഞ്ഞത്. അത് അന്തം കമ്മികള്‍ മനസ്സിലാക്കിയില്ല എന്നാണ് ബെന്നി ജോസഫ് പറയുന്നത്. തന്നെ ഗള്‍ഫില്‍ നിന്നും മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നും ഫോണില്‍ തെറി വിളിച്ചവര്‍ക്കെതിരെ നിയമനടപടി ആലോചിക്കുന്നുണ്ടെന്നും ബെന്നി പറഞ്ഞു.
നിങ്ങള്‍ മന്ത്രിമാരും ഉദ്യോഗസ്ഥരും കാണിക്കുന്ന കലാപരിപാടികളെ കണ്ണടച്ച് അംഗീകരിക്കില്ല. ഇടതും വലതും മാറിമാറി ഭരിച്ചിട്ട് കൊച്ചിയിലെ വെള്ളക്കെട്ട് മാറിയോ. റോഡ് നന്നായോ. സാംസ്‌കാരിക നായകര്‍ വായ പൊളിക്കുന്നുണ്ടോ. ഈ കള്ളരാഷ്ട്രീയം വെച്ചുകൊണ്ട് ഇപ്പോള്‍ നടത്തുന്ന സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ വല്ല മൂല്യവുമുണ്ടോ. മന്ത്രിമാരില്‍ ചിലര്‍ നടത്തുന്ന തോന്ന്യാസങ്ങള്‍ പറഞ്ഞു കൂടാ എന്നുണ്ടോ. മന്ത്രിമാര്‍ രാജാവായി ഭരിക്കാന്‍ പാടില്ല.
പച്ചയ്ക്ക് പറയുന്ന എന്നെ പിന്തുടര്‍ന്ന് കേരളത്തില്‍ ഒരുപാടാളുകള്‍ പച്ചയ്ക്ക് പറഞ്ഞു തുടങ്ങിയിരിക്കുന്നതായും ബെന്നി അവകാശപ്പെട്ടു. എനിക്ക് അബദ്ധം വന്നാല്‍ തിരുത്താന്‍ തയ്യാറാണ്. എന്നാല്‍ തെറി പറഞ്ഞാല്‍, വെട്ടിക്കൊല്ലും എന്ന് പറഞ്ഞാല്‍ വിഢികളേ…ഞാന്‍ നിര്‍ത്തുമോ. ഉടുതുണിക്കു മറുതുണിയില്ലാത്തവരല്ലേ കൂടുതലും രാഷ്ട്രീയക്കാരായി വരുന്നത്. തല്ലിപ്പൊളി സഖാക്കളേ നിങ്ങള്‍ക്ക് നാണമില്ലേ…തോല്‍പിക്കാനാവുമോ തെറി പറഞ്ഞ്…പറ്റില്ലെടാ. ഊരിപ്പിടിച്ച വാളിന്റെ ഇടയിലൂടെ പോകുന്നവനായാലും എവനാണെങ്കിലും പോടാ പുല്ലേ എന്നു പറഞ്ഞിരിക്കും. നിങ്ങള്‍ തെറി പറയുന്നത് തലമുറകളോടാണ്. 2700 പേരാണ് പാര്‍ടിയുടെ ഉച്ചിഷ്ടം കഴിച്ച് എന്നെ തെറി പറഞ്ഞത്. തൂറിത്തോല്‍പിക്കാം എന്ന് വിചാരിക്കണ്ട. പണ്ട് സെക്രട്ടറിയേറ്റിനു ചുറ്റും തൂറി നാറ്റിച്ചതല്ലേ. എന്നിട്ട് ജോസ് കെ മാണിയെ എടുത്ത് കക്ഷത്തില്‍ വെച്ചു. ടോം വടക്കന്‍ ഇപ്പോ ബി.ജെ.പി.യില്‍ പോയില്ലേ കോണ്‍ഗ്രസുകാരേ. ഗാന്ധിയുടെ അഹിംസയും ആദര്‍ശവും ഞാന്‍ ഹൃദയത്തില്‍ സൂക്ഷിക്കുന്നു.
വണ്ടി കുനിയുമോ എന്ന വീഡിയോ ഒരിക്കലെങ്കിലും കണ്ടിട്ട് എന്നെ തെറി പറയുക. അതില്‍ ഞാന്‍ കണ്ടെയ്‌നര്‍ പോകുകയില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. മൂന്ന് കാര്‍ കയറ്റുന്ന കണ്ടെയ്‌നര്‍ പോവില്ല എന്ന് പറഞ്ഞതില്‍ ഞാന്‍ ഉറച്ചു നില്‍ക്കുന്നു. ബെന്നിച്ചേട്ടനെ തോല്‍പിക്കാനാവില്ല. എന്റെ ഭാര്യയും മക്കളും ചാവാന്‍ തയ്യാറാണ്. നിങ്ങള്‍ എത്ര പേരെ വെട്ടിക്കൊന്നു. ഈ കൊലപാതക രാഷ്ട്രീയം ഏതെങ്കിലും മന്ത്രിയുടെ വീട്ടില്‍ നടക്കുന്നുണ്ടോടാ.. എന്നിട്ട് ചിറി നക്കാന്‍ എന്തെങ്കിലും ഇട്ടുതരും.
ഒന്നുകില്‍ ദൈവം എന്റെ ശബ്ദം എടുക്കണം, അല്ലെങ്കില്‍ എന്നെ വെട്ടിക്കൊല്ലണം. ഒന്നാം നമ്പര്‍ കാറില്‍ വന്ന് എന്നെ വിരട്ടിക്കളയാം എന്ന് കരുതേണ്ട്.–ബെന്നി വീഡിയോയില്‍ പറയുന്നു.
പുതിയ വീഡിയോ പ്രസംഗത്തിനെതിരെയും കടുത്ത വിമര്‍ശനവും തെറിവിളിയും വീണ്ടും ഉയരുന്നുണ്ട്.