ഡോളര്‍ക്കടത്ത് ആരോപണം നേരിടുന്ന സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം എം. ഉമ്മര്‍ എംഎല്‍എ നിയമസഭയിൽ അവതരിപ്പിച്ചു. ഡോളര്‍ കടത്ത്, സ്വര്‍ണക്കടത്ത് പ്രതികളുമായുള്ള ബന്ധവും ശങ്കരനാരായണന്‍ തമ്പി ലോഞ്ചിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച ആരോപണങ്ങളും മുന്‍നിര്‍ത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രമേയം. നിയസഭയുടെ അന്തസ്സ് നിലനിര്‍ത്താന്‍ സ്പീക്കര്‍ക്ക് കഴിഞ്ഞില്ലെന്ന് അദ്ദേഹം ആരോപിച്ചു.
ഡിപ്ലോമാറ്റ് എന്ന നിലയില്‍ കുടുംബപരമായി ബന്ധമുണ്ടെന്ന് സ്പീക്കര്‍ സമ്മതിച്ചിട്ടുള്ളതാണ്. പത്രങ്ങളില്‍ വന്നത് ശരിയല്ല, മാനനഷ്ടത്തിന് കേസ് കൊടുക്കും എന്ന് പറഞ്ഞിട്ട് അത് ഇതുവരെ ഉണ്ടായിട്ടില്ല. അങ്ങനെ ഉണ്ടായിരുന്നെങ്കില്‍ പ്രമേയം കൊണ്ടുവരില്ലായിരുന്നു എന്നും എം ഉമ്മർ സഭയിൽ പറഞ്ഞു.
Spread the love