Categories
latest news

രാജ്യസഭയിലും ബിജെപി ഭൂരിപക്ഷത്തോട് അടുക്കുന്നു, പ്രതിപക്ഷം കൂടുതൽ ദുർബലമാകും

പാർലമെൻ്റിൻ്റെ ഉപരിസഭയായ രാജ്യസഭയിൽ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എയ്ക്ക് ഭൂരിപക്ഷത്തിന് ഇനി കേവലം മൂന്ന് സീറ്റുകളുടെ കുറവ് മാത്രം. ലോക്‌സഭയില്‍ ഭൂരിപക്ഷം ഉണ്ടെങ്കിലും ഇതുവരെ രാജ്യസഭയില്‍ എന്‍.ഡി.എ.ക്ക് വ്യക്തമായ ഭൂരിപക്ഷം ഇല്ലായിരുന്നു. അതുകൊണ്ടു തന്നെ ബില്ലുകളും മറ്റും പാസ്സാക്കിയെടുക്കാന്‍ അതാത് സമയത്ത് മറ്റു കക്ഷികളെ ആശ്രയിക്കേണ്ട അവസ്ഥ ഉണ്ടായിരുന്നു. ഈ സ്ഥിതി മാറുകയാണ് എന്നാണ് സൂചന. ഇതുവരെ പ്രതിപക്ഷത്തിന് പിടിവള്ളിയായി ഉണ്ടായിരുന്നത് രാജ്യസഭയില്‍ ഭരണകക്ഷിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചിട്ടില്ല എന്നതായിരുന്നു. കോൺഗ്രസിൻ്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷം രാജ്യസഭയിൽ ന്യൂനപക്ഷമാകുന്നതോടെ അവർ കൂടുതൽ ദുര്ബലരാകും.

ഈ മാസം 56 രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പോടെ ബിജെപി ഒറ്റയ്ക്ക് 100ൽ എത്തി. 245 അംഗ ഉപരിസഭയിൽ ഭൂരിപക്ഷം 123 ആണ്. നിലവിൽ അഞ്ച് സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നു. അവയിൽ നാലെണ്ണം രാഷ്ട്രപതി ഭരണത്തിന് കീഴിലായ ജമ്മു കശ്മീരിലും ഒന്ന് നോമിനേറ്റഡ് അംഗ വിഭാഗത്തിലും ആണ് . ഇതോടെ സഭയുടെ അംഗബലം 240 ആയും ഭൂരിപക്ഷം 121 ആയും കുറഞ്ഞു.

thepoliticaleditor

2019 ന് ശേഷം ഭൂരിപക്ഷമില്ലാതിരുന്നിട്ടും എൻഡിഎ സർക്കാരിന് നിർണായക ബില്ലുകൾ രാജ്യ സഭയിൽ പാസ്സാക്കിയെടുക്കാൻ സാധിച്ചത് നിഷ്പക്ഷ കക്ഷികളുടെ പിന്തുണയോടെ ആയിരുന്നു. നവീൻ പട്‌നായിക്കിൻ്റെ ബിജു ജനതാദളും ആന്ധ്രാപ്രദേശിലെ വൈ.എസ്.ആർ. കോൺഗ്രസ്സും ആയിരുന്നു എല്ലാ സമയത്തും സഹായിച്ചത്. ഭരണ ഘടനയുടെ 370 റദ്ദാക്കൽ, മുത്തലാഖ് നിർത്തലാക്കൽ, ഡൽഹി സർവീസ് ബിൽ എന്നിവ ഉൾപ്പെടെ ഉപരിസഭയിൽ പാസാക്കിയെടുത്തത് ഇങ്ങനെയായിരുന്നു..

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick