നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്ത ആറ് കോൺഗ്രസ് എംഎൽഎമാരെ കൂറുമാറ്റ നിരോധന നിയമ പ്രകാരം ഹിമാചൽ പ്രദേശ് സ്പീക്കർ കുൽദീപ് പതാനിയ അയോഗ്യരാക്കി. രജീന്ദർ റാണ, സുധീർ ശർമ, ഇന്ദർ ലഖൻപാൽ, ദേവീന്ദർ കുമാർ, രവി താക്കൂർ, ചേതന്യ ശർമ എന്നിവരാണ് അയോഗ്യരായ എംഎൽഎമാർ.
ആറ് അംഗങ്ങളെ അയോഗ്യരാക്കിയതോടെ സര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷത്തിനുള്ള ഭീഷണി ഒഴിവായി നില സുരക്ഷിതമായി എന്നതാണ് നേട്ടമായി കാണാവുന്നത്. ആറ് അംഗങ്ങളും സഭയില്‍ ഉണ്ടാവുകയും നിര്‍ണായകമായ സന്ദര്‍ഭത്തില്‍ ചേരി മാറി വോട്ടു ചെയ്യുകയും ചെയ്താല്‍ സര്‍ക്കാര്‍ താഴെ വീഴും.

ഇപ്പോള്‍ ആറ് എംഎൽഎമാരെ അയോഗ്യരാക്കിയതോടെ സഭയുടെ ആകെ അംഗബലം 68 -ൽ നിന്നും 62 ആയി ചുരുങ്ങി. ഇനി ഭൂരിപക്ഷത്തിന് 32 എംഎൽഎമാർ മതി. നിലവിൽ കോൺഗ്രസിൻ്റെ അംഗബലം 34 ആണ്. ഇത് ഭൂരിപക്ഷത്തിനു വേണ്ട 32നേക്കാൾ രണ്ടെണ്ണം കൂടുതലാണ്.
അഭിപ്രായ വ്യത്യാസങ്ങൾ പരിഹരിക്കുന്നതിന് ആറംഗ ഏകോപന സമിതി രൂപീകരിക്കുമെന്ന് കോൺഗ്രസ് നിയോഗിച്ച നിരീക്ഷകരായ ഡികെ ശിവ്കുമാറും ഭൂപീന്ദർ സിംഗ് ഹൂഡയും പറഞ്ഞു. മന്ത്രി വിക്രമാദിത്യ സിംഗ് തന്റെ രാജി പിൻവലിച്ചതായും ശിവകുമാർ കൂട്ടിച്ചേർത്തു.
മുൻ ഹിമാചൽ മുഖ്യമന്ത്രി വീർഭദ്ര സിങ്ങിൻ്റെ ഭാര്യ പ്രതിഭ സിംഗ് രാജ്യസഭാ തിരഞ്ഞെടുപ്പിൽ ക്രോസ് വോട്ട് ചെയ്ത ആറ് വിമത എംഎൽഎമാരെ പിന്തുണച്ചു. എംഎൽഎമാർ അസ്വസ്ഥരാകുന്നത് സ്വാഭാവികമാണെന്ന് അവർ പറഞ്ഞു.