Categories
kerala

സ്വപ്‌നയുമായി സൗഹൃദമുണ്ടായിരുന്നു പക്ഷേ…
സ്പീക്കര്‍ തുറന്നു പറഞ്ഞു

കുഴപ്പക്കാരിയെന്ന് അറിയാന്‍ വൈകി. അറിഞ്ഞതിനു ശേഷം പിന്നീട് ഒരു സൗഹൃദവും ഉണ്ടായിട്ടില്ല. ഒരു സഹായത്തിനും സ്വപ്‌ന തന്നെ വിളിച്ചിട്ടുമില്ല. മകളും സഹോദരിയും ഉള്‍പ്പെടെ വിദേശത്തായതിനാല്‍ പല തവണ വിദേശത്ത് പോയിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. സ്വപ്‌നയോടൊപ്പം വിദേശ യാത്ര നടത്തിയിട്ടില്ല. വിദേശത്തു വെച്ച് കണ്ടിട്ടുമില്ല

Spread the love

സ്വര്‍ണക്കടത്തു കേസിലെ പ്രതിയായ സ്വപ്‌നസുരേഷുമായുള്ള സൗഹൃദം താന്‍ മറച്ചുവെച്ചിട്ടില്ലെന്നും എന്നാല്‍ അവര്‍ യു.എ.ഇ. എംബസി ഉന്നതോദ്യോഗസ്ഥ എന്ന നിലയില്‍ മാത്രമായിരുന്നു സൗഹൃദമെന്നും നിയമസഭാസ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. അവര്‍ കുഴപ്പക്കാരിയെന്ന് അറിയാന്‍ വൈകി. അറിയേണ്ടതായിരുന്നു, അതില്‍ ചെറിയ പിശക് പറ്റി. അറിഞ്ഞതിനു ശേഷം പിന്നീട് ഒരു സൗഹൃദവും ഉണ്ടായിട്ടില്ല. ഒരു സഹായത്തിനും സ്വപ്‌ന തന്നെ വിളിച്ചിട്ടുമില്ല. മകളും സഹോദരിയും ഉള്‍പ്പെടെ വിദേശത്തായതിനാല്‍ പല തവണ വിദേശത്ത് പോയിട്ടുണ്ടെന്നും സ്പീക്കര്‍ പറഞ്ഞു. സ്വപ്‌നയോടൊപ്പം വിദേശ യാത്ര നടത്തിയിട്ടില്ല. വിദേശത്തു വെച്ച് കണ്ടിട്ടുമില്ല. സ്വര്‍ണക്കടത്തു കേസിലെ ഒരാളുമായും തനിക്ക് ഒരു ബന്ധവുമില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി. ചെന്നിത്തലയുടെയും സുരേന്ദ്രന്റെയും ആരോപണങ്ങള്‍ക്കെതിരെ നിയമനടപടി ആലോചിക്കുന്നുണ്ട്.

Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick