തീക്കട്ടയില്‍ ഉറുമ്പരിക്കുക എന്നത് പഴഞ്ചൊല്ലു മാത്രമല്ല. സു്പ്രീംകോടതി ചീഫ് ജസ്‌ററിസ് എസ്.എ.ബോബ്‌ഡെയുടെ അമ്മ മുക്തയുടെ സ്വത്തുക്കള്‍ പരിപാലിക്കാനേല്‍പിച്ച പൊലീസ് ഓഫീസര്‍ തപസ് ഘോഷിനെ ആണ് നാഗ്പൂര്‍ പോലീസ് ഇപ്പോള്‍ പിടികൂടിയിരിക്കുന്നത്. മുക്തയുടെ പരാതിയുടെ അടിസ്ഥാനത്തിലാണിത്. 2.5 കോടി രൂപയുടെ തട്ടിപ്പാണ് തപസ് ഘോഷ് നടത്തിയത് എന്നാണ് ആരോപണം.
മുക്തയുടെ ഉടമസ്ഥതയിലുള്ള ഒരു വിവാഹ ഓഡിറ്റോറിയം നോക്കി നടത്താന്‍ ഏല്‍പിച്ചത് തപസ് ഘോഷിനെ ആയിരുന്നു. കഴിഞ്ഞ പത്ത് വര്‍ഷമായി ഇദ്ദേഹമാണ് ഓഡിറ്റോറിയത്തിലെ വരവ്-ചെലവ് കണക്കുകള്‍ കൈകാര്യം ചെയ്തിരുന്നത്. ഓഡിറ്റോറിയത്തിന്റെ പേരില്‍ വ്യാജ രശീതികള്‍ ഉണ്ടാക്കി രണ്ടര കോടി രൂപ തട്ടിപ്പ് നടത്തിയാതായാണ് പരാതി. ഓഡിറ്റോറിയം ബുക്കിങ് റദ്ദാക്കിയാലും പണം തിരിച്ചു നല്‍കാതെ ഉള്‍പ്പെടെ തട്ടിപ്പ് നടത്തിയതായി തെളിഞ്ഞുവെന്ന് മുക്തയുടെ പരാതിയില്‍ പറയുന്നു.
നാഗ്പൂര്‍ പോലീസ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചിരിക്കയാണ് ഇന്ത്യയുടെ പരമോന്നത നീതിപീഠത്തെ നയിക്കുന്ന വ്യക്തിയുടെ വീട്ടില്‍ തന്നെ നടന്ന ഈ തട്ടിപ്പ് അന്വേഷിക്കാന്‍.