തിരുവനന്തപുരത്ത് കോവിഡ് നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കിയെന്ന സര്‍ട്ടിഫിക്കറ്റ് വാങ്ങാനെത്തിയ യുവതിയെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പീഡിപ്പിച്ചെന്ന കേസില്‍ പീഡനം നടന്നിട്ടില്ലെന്നും പരസ്പര സമ്മതത്തോടെയുള്ള ലൈംഗികബന്ധമാണ് ഉണ്ടായതെന്നും കാണിച്ച് പരാതിക്കാരി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി.
യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇയാള്‍ ജാമ്യം തേടി ഹൈക്കോടതിയില്‍ എത്തിയപ്പോഴാണ് യുവതി പീഡനമല്ല നടന്നതെന്ന് വ്യക്തമാക്കി സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ഇതേത്തുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു.
സെപ്റ്റംമ്പര്‍ മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. മലപ്പുറത്ത് ഹോം നേഴ്‌സായി ജോലി ചെയ്യുകയായിരുന്ന യുവതി പാങ്ങോട്ടെ വീട്ടില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്നു.