ഇതുവരെ വന്നതില്‍ ഏറ്റവും പകർച്ചാ ശേഷി ഡെല്‍റ്റ വകഭേദത്തിനെന്ന് ലോകാരോഗ്യ സംഘടന, ആദ്യം കണ്ടത് ഇന്ത്യയില്‍

ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ കൊവിഡ് ഡെല്‍റ്റ വകഭേദം ഇതുവരെ ഉണ്ടായതില്‍ വെച്ച് ഏറ്റവും വ്യാപനശേഷിയുള്ളതാണെന്ന് ലോകാരോഗ്യസംഘടനാ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥാനം ഗബ്രയേസസ് പറഞ്ഞതായി എ.എഫ്.പി. റിപ്പോര്‍ട്ട് ചെയ്തു. വാക്‌സിന്‍ ലഭ്യതക്കുറവുള്ള ദരിദ്ര രാജ്യങ്ങളാകും ഡെല്‍റ്റ വകഭേദത്തിന്റെ വ്യാപനത്തില്‍ ഏറ്റവും ഉഗ്രമായ ആഘാതം നേരിടേണ്ടി വരികയെന്നും അദ...

കുവൈത്ത് അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ച വിദേശികള്‍ക്ക് വിലക്ക് പിന്‍വലിക്കുന്നു

കുവൈത്ത് അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ച വിദേശികള്‍ക്ക് ആ രാജ്യത്തേക്കുള്ള പ്രവേശന വിലക്ക് പിന്‍വലിക്കാന്‍ തീരുമാനം.താമസ വിസയുള്ള വിദേശികള്‍ക്ക് ആഗസ്റ്റ് ഒന്നു മുതലാണ് പ്രവേശന അനുമതി. ഇന്ത്യയില്‍ നല്‍കുന്ന ആസ്ട്രസെനക വാക്‌സിന്‍(കൊവിഷീല്‍ഡ്) സ്വീകരിച്ചവര്‍ക്ക് ഇതോടെ വിലക്കുണ്ടാവില്ല. ഫൈസര്‍, ആസ്ട്രസെനക, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയ...

കൊവിഡിനെതിരെ ഗുളിക ഈ വര്‍ഷാവസാനത്തോടെ, അമേരിക്ക പുതിയ ഗവേഷണത്തില്‍

അഞ്ച് വാക്‌സിനുകള്‍ നിര്‍മിച്ച് കൊവിഡ് പ്രതിരോധത്തില്‍ ലോകത്തില്‍ ഒന്നാമനായ അമേരിക്ക വീണ്ടും ഒരു പുതിയ മാറ്റത്തിനായി ഗവേഷണത്തിലാണ്- ഈ വര്‍ഷാവസാനത്തോടെ അതിന്റെ ഫലം പുറത്തു വരുമെന്നാണ് യു.എസ്. അധികൃതരുടെ ശുഭ പ്രതീക്ഷ. കൊവിഡ് പ്രതിരോധ മരുന്ന് കുത്തിവെപ്പൊഴിവാക്കി, രോഗം വന്നാല്‍ മാറ്റാനായി ആന്റി വൈറല്‍ ഗുളിക വികസിപ്പിക്കാനുള്ള പ്രവര്‍ത്തനം അമേരിക്ക...

ചൈന ആഗോള ജനാധിപത്യസ്ഥാപനങ്ങളെ വരുതിയിലാക്കാന്‍ ശ്രമിക്കുന്നു-ബ്രീട്ടീഷ് വിദേശകാര്യ സമിതി റിപ്പോര്‍ട്ട്

ചൈനയെപ്പോലുള്ള സമഗ്രാധിപത്യ രാജ്യങ്ങള്‍ ലോകാരോഗ്യസംഘടന, ഇന്റര്‍പോള്‍ തുടങ്ങിയ അന്തര്‍ദ്ദേശീയസ്ഥാപനങ്ങളെ തങ്ങളുടെ വഴിക്കു നിയന്ത്രിക്കാനും കീഴടക്കാനും ശ്രമിക്കുന്നുവെന്ന വിമര്‍ശനമുയര്‍ത്തി ബ്രിട്ടീഷ് ഹൗസ് ഓഫ് കോമണ്‍സിന്റെ വിദേശകാര്യ സമിതിയുടെ റിപ്പോര്‍ട്ട്. ചൈന മാത്രമല്ല റഷ്യയും ഇതേ രീതിയില്‍ ശ്രമിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.അന്തര്...

ചൈനയെ നേരിടാന്‍ തന്നെ അമേരിക്ക: പുതിയ തന്ത്രം ജി-7 ഉച്ചകോടിയില്‍ പാസ്സാക്കി

ലോകത്തെ ദരിദ്ര, ഇടത്തരം രാജ്യങ്ങള്‍ക്ക് അടിസ്ഥാനവികസനത്തിന് പണം നിര്‍ലോപം നല്‍കി അവരെ തങ്ങളുടെ സൈനിക,സാമ്പത്തിക താല്‍പര്യങ്ങള്‍ക്ക് വിധേയരാക്കുന്ന ചൈനയുടെ തന്ത്രം അതേ നാണയത്തില്‍ തിരിച്ചു പ്രയോഗിക്കാന്‍ ബ്രിട്ടണില്‍ നടക്കുന്ന ജി-7 രാജ്യങ്ങളുടെ ഉച്ചകോടിയില്‍ തീരുമാനം. അമേരിക്കയാണ് ഈ തീരുമാനത്തിനു പിറകിലെ ബുദ്ധികേന്ദ്രം.അമേരിക്കയ്‌ക്കെതിരെ ചൈന നട...

എറിക്‌സനെ വീഴ്ത്തിയത് കടുത്ത ഹൃദ്രോഗം, ആശുപത്രിയിൽ തുടരും, പ്രഥമ ശുശ്രൂഷ നിര്‍ണായകമായി, പിന്നീട് തുടര്‍ന്ന കളിയില്‍ ഡെന്‍മാര്‍ക്ക് ഒരു ഗോളിന് വഴങ്ങി(0-1)

ലോകത്താകമാനമുള്ള ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസമേകിക്കൊണ്ട് ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ ആശുപത്രിയില്‍ അപകടനില തരണം ചെയ്തതായി ഡെന്‍മാര്‍ക്ക് ഫുട്ബാള്‍ അസോസിയേഷന്റെ അധികൃതര്‍ അറിയിച്ചു. എറിക്‌സണ്‍ ഉണര്‍ന്നതായും ആരോഗ്യനില സ്‌റ്റേബിള്‍ ആയതായും അവര്‍ ഔദ്യോഗികമായി പ്രതികരിച്ചു. യൂറോ കപ്പില്‍ ഫിന്‍ലാന്‍ഡുമായുള്ള മല്‍സരത്തിനിടെ ആദ്യപകുതി അവസാനിക്ക...

ടിക് ടോക്കിനും വീ ചാറ്റിനും ട്രംപ് ഏര്‍പ്പെടുത്തിയ വിലക്ക് അമേരിക്ക പിൻവലിക്കുന്നു

ചൈനീസ് ആപ്പുകളായ ടിക് ടോക്കിനും വീ ചാറ്റിനും ട്രംപ് ഏര്‍പ്പെടുത്തിയ വിലക്ക് അമേരിക്ക പിൻവലിക്കുന്നു. അമേരിക്കയുടെ സാങ്കേതിക മേഖലയിലെ സുരക്ഷകള്‍ വര്‍ദ്ധിപ്പിക്കാന്‍ മറ്റ് നൂതന സംവിധാനങ്ങള്‍ ഏര്‍പ്പാടാക്കിയ പശ്ചാത്തലത്തിലാണ് നിരോധനം പിന്‍വലിക്കുന്നതെന്ന് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. നിരോധനം നീക്കിയെങ്കിലും പ്രവർത്തിക്കാനുള്ള അനുമതി എന്നുമുത...

ഡൊണാള്‍ഡ് ട്രംപിന് രണ്ട് വര്‍ഷത്തേക്ക് ഫേസ്ബുക്ക് വിലക്ക്

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് രണ്ട് വര്‍ഷത്തേക്ക് ഫേസ്ബുക്ക് വിലക്ക് ഏര്‍പ്പെടുത്തി. യുഎസ് ക്യാപിറ്റലില്‍ രൂക്ഷമായി ആക്രമണത്തിന് ട്രംപ് പിന്തുണ നല്‍കിയെന്ന് തെളിഞ്ഞതിനാലാണ് നടപടി. രണ്ടു വര്‍ഷത്തിനു ശേഷമേ വിലക്കു നീക്കണോയെന്ന് പരിശോധിക്കൂവെന്നും ഫെയ്‌സ്ബുക് വ്യക്തമാക്കി. യുഎസ് ക്യാപിറ്റലില്‍ നടന്ന അക്രമത്തിനു പിന്നാലെ ഫെയ്‌സ്ബു...

ഫൈസര്‍ വാസ്‌കിന്‍ രണ്ടാം ഡോസ് സ്വീകരിച്ച കൗമാരക്കാരില്‍ ഹൃദയാഘാത സാധ്യതയോ…? ഇസ്രായേല്‍ സര്‍ക്കാരിന്റെ പഠനം

ഇസ്രായേല്‍ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ പഠനത്തില്‍ പറയുന്നത്, ഫൈസരിന്റെ കൊവിഡ് വാക്‌സിന്‍ രണ്ടാം ഡോസ് എടുത്ത 16-30 പ്രായപരിധിയില്‍ വരുന്നവരില്‍ ചെറിയ ശതമാനം ഹൃദ് രോഗ സാധ്യത ഉണ്ടായി എന്നാണ്. ഈ പ്രായക്കാരില്‍ ചെറിയ ശതമാനത്തില്‍ കണ്ടെത്തിയ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളും രണ്ടാം ഡോസ് ഫൈസര്‍ വാക്‌സനും തമ്മില്‍ ബന്ധത്തിന് സാധ്യത ഉണ്ട് എന്നാണ് ആരോഗമന്ത...

ഗാസയിലെ ആക്രമണവും തുണച്ചില്ല, നെതന്യാഹു പുറത്തേക്ക്..പകരം വരുന്നത് അതിലും തീവ്രമതവാദി

അധികാരത്തിന് ഇളക്കം തട്ടുമ്പോള്‍ ദേശീയവികാരം ആളിക്കത്തിക്കുന്ന സൈനിക നടപടികളിലൂടെ ജനവികാരം അനുകൂലമാക്കി ഭരണം നിലനിര്‍ത്തുന്ന പദ്ധതി നടപ്പാക്കിയിട്ടും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് രക്ഷയില്ല. വേണ്ടത്ര ഭൂരിപക്ഷമില്ലാത്ത നെതന്യാഹു സഖ്യകക്ഷിസര്‍ക്കാരുണ്ടാക്കി പിടിച്ചുനില്‍ക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും അദ്ദേഹത്തിനുള്ള പിന്തുണ ...