Categories
latest news

കുവൈത്ത് അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ച വിദേശികള്‍ക്ക് വിലക്ക് പിന്‍വലിക്കുന്നു

കുവൈത്ത് അംഗീകരിച്ച വാക്‌സിന്‍ സ്വീകരിച്ച വിദേശികള്‍ക്ക് ആ രാജ്യത്തേക്കുള്ള പ്രവേശന വിലക്ക് പിന്‍വലിക്കാന്‍ തീരുമാനം.താമസ വിസയുള്ള വിദേശികള്‍ക്ക് ആഗസ്റ്റ് ഒന്നു മുതലാണ് പ്രവേശന അനുമതി. ഇന്ത്യയില്‍ നല്‍കുന്ന ആസ്ട്രസെനക വാക്‌സിന്‍(കൊവിഷീല്‍ഡ്) സ്വീകരിച്ചവര്‍ക്ക് ഇതോടെ വിലക്കുണ്ടാവില്ല. ഫൈസര്‍, ആസ്ട്രസെനക, മൊഡേണ, ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ എന്നിവയാണ് കുവൈത്ത് അംഗീകരിച്ച വാക്‌സിനുകള്‍. ഈ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കാണ് പ്രവേശനാനുമതി.

ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യക്കാര്‍ക്ക് കഴിഞ്ഞ ഒന്നര വര്‍ഷമായി ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്കാണ് കുവൈത്ത് മന്ത്രിസഭ നീക്കുന്നത്. ഇന്ത്യയില്‍ വിതരണം ചെയ്യുന്ന ആസ്ട്രാസെനക വാക്‌സിന് കുവൈത്ത് അംഗീകാരം നല്‍കിയിട്ടുണ്ട്. എന്നാല്‍ കൊവാക്‌സിന് അംഗീകാരം നല്‍കിയിട്ടില്ല.

thepoliticaleditor
Spread the love
English Summary: kuwait lifts the entry ban from augest 1 tose who took recognised vaccines

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick