Categories
latest news

ഗാസയിലെ ആക്രമണവും തുണച്ചില്ല, നെതന്യാഹു പുറത്തേക്ക്..പകരം വരുന്നത് അതിലും തീവ്രമതവാദി

അധികാരത്തിന് ഇളക്കം തട്ടുമ്പോള്‍ ദേശീയവികാരം ആളിക്കത്തിക്കുന്ന സൈനിക നടപടികളിലൂടെ ജനവികാരം അനുകൂലമാക്കി ഭരണം നിലനിര്‍ത്തുന്ന പദ്ധതി നടപ്പാക്കിയിട്ടും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് രക്ഷയില്ല. വേണ്ടത്ര ഭൂരിപക്ഷമില്ലാത്ത നെതന്യാഹു സഖ്യകക്ഷിസര്‍ക്കാരുണ്ടാക്കി പിടിച്ചുനില്‍ക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും അദ്ദേഹത്തിനുള്ള പിന്തുണ റദ്ദാക്കി വേറെ സര്‍ക്കാരുണ്ടാക്കാനുള്ള തീരുമാനം അതിതീവ്ര മതദേശീയവാദി പാര്‍ടിയായ യാമിന പാര്‍ടിയുടെ നേതാവ് നതാലി ബെന്നറ്റ് ഇന്നലെ പ്രഖ്യാപിച്ചു. 12 വര്‍ഷം ഇസ്രായേല്‍ ഭരണാധികാരിയായ നെതന്യാഹുവിന്റെ ലിക്കുഡ് പാര്‍ടിക്ക് കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ നടന്ന നാല് തിരഞ്ഞെടുപ്പുകളിലും ഭരിക്കാനുള്ള ഭൂരിപക്ഷം നേടാന്‍ സാധിച്ചിരുന്നില്ല.

ഇക്കഴിഞ്ഞ മാര്‍ച്ചില്‍ നടന്ന തിരഞ്ഞെടുപ്പില്‍ ഏറ്റവും അധികം സീറ്റ് നേടിയെങ്കിലും ഭരിക്കാനുള്ള ഭൂരിപക്ഷം കിട്ടിയില്ല. തുടര്‍ന്നാണ് യാമിന പാര്‍ടിയുമായി സഖ്യമുണ്ടാക്കാന്‍ തുനിഞ്ഞത്. എന്നാല്‍ പ്രതിപക്ഷ നേതാവും ടി.വി. അവതാരകനുമായ യായിര്‍ ലാപിഡ് മുന്‍കൈയ്യെടുത്ത് നെതന്യാഹുവിനെതിരായ സഖ്യം ഉണ്ടാക്കുന്നതില്‍ വിജയിച്ചിരിക്കയാണ്. യാമിന പാര്‍ടിയുമായി കൈകോര്‍ത്ത് അധികാരത്തില്‍ വരാനാണ് തീരുമാനം.

thepoliticaleditor

നതാലി ബെന്നറ്റുമായി അധികാരം പങ്കിടാന്‍ തീരുമാനിച്ചിരിക്കുന്ന ലാപിഡ് ആദ്യ ടേമില്‍ ബെന്നറ്റിന് പ്രധാനമന്ത്രിപദം നല്‍കാനും ധാരണയുണ്ടാക്കി.

Spread the love
English Summary: nethanyahu loses the power as prime minister of israel

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick