Categories
latest news

കൊവിഡിനെതിരെ ഗുളിക ഈ വര്‍ഷാവസാനത്തോടെ, അമേരിക്ക പുതിയ ഗവേഷണത്തില്‍

അഞ്ച് വാക്‌സിനുകള്‍ നിര്‍മിച്ച് കൊവിഡ് പ്രതിരോധത്തില്‍ ലോകത്തില്‍ ഒന്നാമനായ അമേരിക്ക വീണ്ടും ഒരു പുതിയ മാറ്റത്തിനായി ഗവേഷണത്തിലാണ്- ഈ വര്‍ഷാവസാനത്തോടെ അതിന്റെ ഫലം പുറത്തു വരുമെന്നാണ് യു.എസ്. അധികൃതരുടെ ശുഭ പ്രതീക്ഷ. കൊവിഡ് പ്രതിരോധ മരുന്ന് കുത്തിവെപ്പൊഴിവാക്കി, രോഗം വന്നാല്‍ മാറ്റാനായി ആന്റി വൈറല്‍ ഗുളിക വികസിപ്പിക്കാനുള്ള പ്രവര്‍ത്തനം അമേരിക്കയില്‍ അതിവേഗം പുരോഗമിക്കുകയാണ്. ഇതിനായി മൂന്ന് ബില്യണ്‍ ഡോളര്‍ ആണ് ചെലവഴിക്കുന്നത്. യു.എസ്. ഹെല്‍ത്ത് ആന്റ് ഹ്യൂമന്‍ സര്‍വ്വീസസ് ആണ് ഇക്കാര്യം വ്യാഴാഴ്ച അറിയിച്ചത്. ഗവേഷണം വിജയിച്ചാല്‍ കൊവിഡ് ഉന്‍മൂലനത്തിനായുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗമായിത്തീരും ഇത്.

Spread the love
English Summary: covid medicine in the form of tablet america announces its research efforts

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick